‘ജോസഫ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കൂടി മലയാളി പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് മാധുരി ബ്രഗംസ. ഇപ്പോൾ തന്നെ ചാർളി എന്ന ചിത്രത്തിൽ നിന്നും മാറ്റിയതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം. ദുൽഖർ സൽമാൻ നായകനായ ഈ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ ആയിരുന്നു ജോജു ജോർജ്ജ്. ഈ പരിചയം കൊണ്ട് തന്നെയാണ് ജോസഫിലേക്ക് ജോജു മധുരിയെ ക്ഷണിച്ചതും.ചാര്ലിയിലെ പാർവതിയുടെ വേഷം ചെയ്യാൻ ആണ് തനിക്കു ക്ഷണനം കിട്ടിയത്. ചിത്രത്തിലെ 9

സീനുകളും താൻ കാണാതെ പഠിച്ചുഎന്നാൽ അവർ തിരിച്ചയച്ചു. ഡേറ്റ് മാറ്റം ആണ് എന്നാണ് അവർ എനോട് പറഞ്ഞത്. എന്നാൽ അവർ എന്തിനാണ് എന്നെ തിരിച്ചയച്ചത് എന്ന് എനിക്ക് മനസിലായില്ല, പിന്നീട് ഞാൻ അറിഞ്ഞു എന്റെ വേഷം ചാർലിയിൽ ചെയ്യുന്നത് പാർവതി ആണെന്നു. അങ്ങനെ ഞാൻ

അത് വിട്ടു എന്നാൽ രണ്ടു വര്ഷത്തിനു ശേഷം ജോജു ചേട്ടൻ എന്നെ വിളിക്കുകയുണ്ടായി.അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ജോസഫ് എന്ന സിനിമ ചെയ്യുന്നുണ്ട്, അതിൽ ഒരു റോൾ ചെയ്യാൻ പറ്റുമോ. ഞാൻ പറഞ്ഞു ഇല്ല ഞാൻ വന്നാൽ അവർ എന്നെ തിരിച്ചയ്ക്കും,അപ്പോൾ ജോജു ചേട്ടൻ പറഞ്ഞു അങ്ങനെ ഉണ്ടാവില്ല, പിന്നീട് അദ്ദേഹം ക്ഷമ പറയുകയും ചെയ്യ്തു. അങ്ങനെ ഞാൻ ഓക്കേ പറഞ്ഞു. ജോജു ആയിരുന്നു എനിക്ക് മലയാളം പഠിപ്പിച്ചത്, ആ ചിത്രത്തിലെ അഭിനയം തന്റെ കരിയർ മാറ്റിമറിച്ചു എന്നും താരം പറയുന്നു, താരത്തിന്റെ വരാൽ ആണ് ഇപ്പോൾ റിലീസിനായി എത്തിയ ചിത്രം.