“മാർച്ച് 15നകം സൈനികരെ രാജ്യത്ത് നിന്ന് പിൻവലിക്കണം”; തർക്കത്തിനിടെ ഇന്ത്യയോട് മാലിദ്വീപും - Heal Of News

“മാർച്ച് 15നകം സൈനികരെ രാജ്യത്ത് നിന്ന് പിൻവലിക്കണം”; തർക്കത്തിനിടെ ഇന്ത്യയോട് മാലിദ്വീപും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ ആക്ഷേപകരമായ പരാമർശത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ നടപടികൾ. മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023 നവംബറിൽ മാലദ്വീപ് പ്രസിഡന്റ് മൊയ്‌സോ ഇന്ത്യയുമായുള്ള ബന്ധം കുറക്കാനും ചൈനയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.മുൻ മാലദ്വീപ് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ സൈനികർ വർഷങ്ങളായി മാലിദ്വീപിൽ ഉണ്ട്.സമുദ്രസുരക്ഷയ്ക്കും ദുരന്തനിവാരണത്തിനുമായി മാലിദ്വീപ് ഇന്ത്യയോട് സൈനിക സഹായം ആവശ്യപ്പെട്ടതു.

Leave a Reply

Your email address will not be published. Required fields are marked *