പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി ‘സലാർ’ ടീം. - Heal Of News

പ്രഭാസിന്റെ പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കി ‘സലാർ’ ടീം.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള റിബല്‍ സ്റ്റാര്‍ പ്രഭാസിന് ഇന്ന് 44ാം ജന്മദിനം. ‘ബാഹുബലി’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ തന്നെ വിസ്മയമായി തീർന്ന പ്രഭാസിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചു പ്രഭാസിന് പിറന്നാൾ ആശംസകളുമായി സലാർ പോസ്റ്റർ പുറത്തിറക്കി അതോടൊപ്പം ട്വിറ്ററില്‍ പ്രഭാസിന്റെ പ്രത്യേക ഇമോജിയും കൂടി പുറത്തിറക്കി സലാര്‍ അണിയറ പ്രവർത്തകർ. May be an image of 3 people and textദക്ഷിണേന്ത്യയിൽ മാത്രമല്ല, ഇന്ത്യയാകെ ആരാധകരുള്ള താരം കൂടിയാണ് പ്രഭാസ്. ഇന്ത്യൻ സിനിമയിലെ തന്നെ മോസ്റ്റ് എലിജിബിൽ ബാച്ചിലർ ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ സാക്ഷാൽ പ്രഭാസ്.

May be an image of 4 people and text

പിറന്നാൾ ദിനത്തിൽ പ്രഭാസിന് ആശംസകൾ നേർന്നു നടൻ പൃഥ്വിരാജ് എത്തിയിരുന്നു.’അവിശ്വസനീയമായ വ്യക്തിത്വമുള്ള ഈ മനുഷ്യന് എന്‍റെ പിറന്നാൾ ആശംസകൾ, എന്റെ സലാറിനായി ഡിസംബർ 22 വരെ കാത്തിരിക്കാന്‍ വയ്യ’. എന്നാണ് പൃഥ്വി കുറിച്ചത്. പ്രഭാസിന്റെ ജന്മദിനം ആഘോഷമാക്കാൻ ആരാധകരും രംഗത്തു ഉണ്ട് ബൈക്ക് റാലി മുതൽ കേക്ക് മുറിക്കൽ വരെ വിവിധ തരത്തിലുള്ള ആഘോഷ പരിപാടികളാണ് ആരാധകർ ഒരുക്കിയിട്ടുള്ളത്.

May be an image of 4 people and text
കെജിഎഫ് കാന്താര എന്നീ സുപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിച്ചു പ്രഭാസ് നായകനായി എത്തുന്ന “സലാർ” എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്. ചിത്രം ഡിസംബർ 22 ന് ലോകമെമ്പാടും ഉള്ള തീയ്യേറ്ററുകിളിൽ പ്രദർശനത്തിന് എത്തും.May be an image of 4 people and text

കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകൻ ആകുന്ന,സലാറിൽ പ്രഭാസും പൃഥ്വിരാജ് കൂടി ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഉണ്ട് ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക. ചിത്രത്തിൽ വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് കൂടി ചിത്രത്തിന്റെ ഭാഗം ആയത് ചിത്രത്തിന്റെ കാത്തിരിപ്പിന് ഒരു പടി കൂടി ആവേശം കൂട്ടുന്നു. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസറും പോസ്റ്ററും എല്ലാം ഏറെ ശ്രദ്ധിക്ക പെട്ടിരുന്നു.
സലാറിൽ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു.May be an image of 4 people and text

ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ഹോംബാലെ ഫിലിംസിന്റെ കെജിഫ് കാന്താര ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്ന് ആണ് ഡിസംബർ 22 ന് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.ഡിജിറ്റൽ PRO ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് പി ആർ ഒ. മഞ്ജു ഗോപിനാഥ്., മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.May be an image of 3 people and text

Leave a Reply

Your email address will not be published. Required fields are marked *