ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച സമരാനുകൂലികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച് - Heal Of News

ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച സമരാനുകൂലികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു എന്ന വാദവുമായി യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചുകളിൽ വ്യാപക അക്രമം. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നേതൃത്വം നൽകിയ കണ്ണൂരും കോട്ടയത്തും നടന്ന പ്രതിഷേധ റാലിയിലാണ് വ്യാപകമായ അക്രമം നടന്നത്. വ്യാപക സംഘർഷത്തെ തുടർന്ന് കണ്ണൂരിൽ പൊലീസ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

കണ്ണൂർ കളക്ട്രേറ്റ് ലക്ഷ്യമാക്കി നടന്ന മാർച്ച് സിവിൽ സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഇതിനെ തുടർന്ന് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും പൊലീസും തമ്മിൽ വ്യാപക സംഘർഷമുണ്ടായി. വനിതാ പ്രവർത്തകർക്ക് ഉൾപ്പെടെ കണ്ണൂരിൽ നടന്ന സംഘർഷത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. പൊലീസ് ഒരു വനിതാ പ്രവർത്തകയെ നിലത്തിട്ട് ബൂട്ടിട്ട് ചവിട്ടിഎന്നും ആരോപണമുണ്ട്. അതെ സമയം പ്രവർത്തകയുടെ വസ്ത്രം കീറിയതായും യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു. പൊലീസും പ്രവർത്തകരുമായി വാക്കു തർക്കവും ഉന്തും തള്ളുമുണ്ടായി, ഇതേ തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തി.

യൂത്ത് കോൺഗ്രസ് ആഹ്വനം ചെയ്ത കോട്ടയം കളക്ട്രേറ്റിലേക്ക് നടന്ന മാർച്ചും സംഘർഷത്തിൽ അവസാനിച്ചു. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച സമരാനുകൂലികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നാൽ രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള സമര പരിപാടികൾ ഇനിയും ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസ് തന്ത്രം. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ച് നടത്താനും യൂത്ത് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതായി മാധ്യമങ്ങളെ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി ജനുവരി 22 വരെയാണ്റി മാൻഡ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *