ഇത് അഭിമാന നിമിഷം ; അവന് മമ്മൂക്കയ്ക്കൊപ്പം നില്‍ക്കാൻ പറ്റില്ല - ഹരിശ്രീ അശോകൻ - Heal Of News

ഇത് അഭിമാന നിമിഷം ; അവന് മമ്മൂക്കയ്ക്കൊപ്പം നില്‍ക്കാൻ പറ്റില്ല – ഹരിശ്രീ അശോകൻ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗം തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.അർജുൻ അശോകൻ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോൾ അർജുൻ്റെ പ്രകടനം കണ്ട് ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധയാകർഷിക്കുന്നത്. അർജുനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.ബ്രഹ്മയുഗം അർജുൻ്റെ കരിയറിൽ വഴിത്തിരിവായിരിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നാണ് ഹരിശ്രീ അശോകൻ്റെ മറുപടി. അർജുനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഇത്രയും നല്ല വേഷം ചെയ്‌ത്‌ എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം ആ വേഷം നന്നായി ചെയ്തു – താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *