ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിൽ നിയമസഭാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് - Heal Of News

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരിൽ നിയമസഭാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്

ജമ്മു കശ്മീരിൽ നിയമസഭയിലേക്കും പഞ്ചായത്തുകളിലേക്കും നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തിരഞ്ഞെടുപ്പ് നടക്കും . 4,892 തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തുകളുടെ അഞ്ച് വർഷത്തെ കാലാവധി ഈ ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പട്ടണങ്ങൾക്കും നഗരങ്ങൾക്കും ശേഷം ജമ്മു കശ്മീരിലെ ഗ്രാമീണ മേഖലകളിൽ പരമ്പരാഗതമായുള്ള താഴേത്തട്ടിലുള്ള ജനപ്രതിനിധികളും ഇതോടെ ഇല്ലാതാകും.

2023 നവംബർ 14ന് മുമ്പ്, രണ്ട് മുനിസിപ്പൽ കോർപ്പറേഷനുകൾ, 19 മുനിസിപ്പൽ കൗൺസിലുകൾ, 57 മുനിസിപ്പൽ കമ്മിറ്റികൾ എന്നിവ ഉൾപ്പെടെയുള്ള നഗര തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ജനങ്ങൾ നേരിട്ട് തിരഞ്ഞെടുത്ത ജില്ലാ വികസന കൗൺസിലുകളാണ് 2020ൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷം ഭരണം നടത്തിയിരുന്നത്. 13 വർഷത്തിന് ശേഷം പാർട്ടി ചിഹ്നങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് ഇവ രൂപീകരിച്ചത്.

എങ്കിലും ജമ്മു കശ്മീർ അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ, നഗര, ഗ്രാമ തദ്ദേശ സ്ഥാപനങ്ങളിൽ 2023 ഡിസംബർ 28ന് പിന്നാക്ക വിഭാഗ (OBC)സംവരണം അനുവദിക്കുന്ന ‘ജമ്മു കശ്മീർ പഞ്ചായത്തി രാജ് നിയമം’ ഭേദഗതി ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും പഞ്ചായത്തുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

“അങ്ങനെയൊരു വ്യവസ്ഥ ഇല്ലാത്തതിനാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ജമ്മു കശ്മീരിലേക്ക് ഒ ബി സി സംവരണം നീട്ടാൻ കഴിയുമായിരുന്നില്ല. അതിനാൽ ഈ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ ഭരണഘടനാപരമായ പ്രശ്നമുണ്ടായിരുന്നുവെന്ന്” ഉന്നത വൃത്തങ്ങൾ പറഞ്ഞു. “‘ജമ്മു കശ്മീർ സംവരണം (ഭേദഗതി ബിൽ) 2023’ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പാസാക്കിയതോടെ ഇവിടെ തിരഞ്ഞെടുപ്പുകൾക്കായി ഒബിസി സംവരണം നൽകാം”, വൃത്തങ്ങൾ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *