നടന്നത് സങ്കൽപിക്കാന്‍ പോലും കഴിയാത്ത ക്രൂരത,അസാധാരണ പോരാട്ടത്തിനൊടുവിൽ നീതി - Heal Of News

നടന്നത് സങ്കൽപിക്കാന്‍ പോലും കഴിയാത്ത ക്രൂരത,അസാധാരണ പോരാട്ടത്തിനൊടുവിൽ നീതി

21 വർഷങ്ങൾ പോരാടി നേടിയ നീതി ബിൽക്കിസ് ബാനു കൂട്ടബലാസംഗ കേസിലെ പ്രതികൾക്ക് ജീവപര്യന്തം.

എന്നാൽ കേസിൽ പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തിയാണ് കുറ്റവാളികളെ വെറുതെ വിടാൻ ഗുജറാത്ത് സർക്കാർ തീരുമാനമെടുത്തത്.

എന്നാൽ കഴിഞ്ഞ ദിവസം പ്രതികളെ വെറുതെ വിടാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി വിധിച്ചപ്പോൾ ബിൽകിസ്‌ബാനുവിനോടൊപ്പം ആഘോഷം പങ്കിടാൻ മറ്റു 3 സ്ത്രീകൾ കോടി നിന്നിരുന്നു, സർക്കാർ തീരുമാനം ചോദ്യം ചെയ്ത് കോടതിയിൽ എത്തിയ 3 സ്ത്രീകൾ.

ലക്‌നൗ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറായിരുന്ന രൂപ് രേഖ വർമ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിനിധിയായിരുന്ന സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലൗൾ എന്നിവരാണ് ആ മൂന്നു സ്ത്രീകൾ.

തങ്ങളുടെ പ്രയത്നം വിജയം കണ്ടപ്പോൾ പറയുവാൻ പഠിച്ച് വെച്ചതെല്ലാം മറന്നു ആ സ്ത്രീകൾ.

പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ സാധിക്കില്ല എന്നായിരുന്നു ആദ്യം ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നത് എന്നാൽ കേസിന്റെ വ്യാപ്തി മനസിലാക്കി കോടതി അത് അനുവദിക്കുകയായിരുന്നു- സുഭാഷിണി അലി പറയുന്നു

“ഗുജറാത്ത് കലാപത്തിന്റെ നാളുകൾ മുതൽ ബിൽക്കിസിന്റെ ഒപ്പം നിന്ന വ്യക്തിയായിരുന്നു സിപിഎം നേതാവ് സുഭാഷിണി അലി. ആക്രമണത്തിനിരായി ഗുജറാത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിനിധിയായി നടത്തിയ സന്ദർശനത്തിലാണ് ബിൽക്കിസിനെ ആദ്യമായി നേരിൽ കാണുന്നത്. ആക്രമണം നടന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഈ കൂടിക്കാഴ്ച. ഇത് ജനാധിപത്യത്തിന്റെ അവസാനമാണോ എന്ന അപ്പോഴത്തെ ബിൽക്കിസ് ബാനുവിന്റെ ചോദ്യം തനിക്ക് ഷോക്കേറ്റ അനുഭവമാണ് നൽകിയതെന്ന് പിന്നീട് സുഭാഷിണി അലി വെളിപ്പെടുത്തിയിരുന്നു. ബിൽക്കിസ് ബാനുവിന് നീതി തേടിയുള്ള പോരാട്ടത്തിൽ കപിൽ സിബലിനെപോലെയും അപർണ ഭട്ടിനെ പോലെയുമുള്ള പ്രഗത്ഭരായ വക്കീലന്മാരുടെ സഹായം തങ്ങൾക്കുണ്ടായിരുന്നുവെന്നും അത് വലിയ ഭാഗ്യമായെന്നും സുഭാഷിണി അലി പറയുന്നു.”

രണ്ടാമതായി കേസിൽ കക്ഷി ചേർന്നത് ലക്‌നൗ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി പ്രൊഫസറായിരുന്ന രൂപ് രേഖ വർമ ആയിരുന്നു

” ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളെ വെറുതെവിട്ട വിവരം പുറത്ത് വന്നയുടനെ തന്നെ പൊതുതാത്പര്യ ഹർജിയുടെ ഭാഗമാകണമെന്നാവശ്യപ്പെട്ട് ഒരു സുഹൃത്ത് തന്നെ വിളിക്കുകയായിരുന്നെന്നും, ആ സമയത്ത് താൻ ലക്‌നൗവിലേക്കു വിമാനം കയറാൻ ഡൽഹി എയർപോർട്ടിൽ നിൽക്കുകയായിരുന്നുവെന്നും രൂപ് രേഖ പറയുന്നു. അപ്പോൾതന്നെ കേസിൽ കക്ഷിയാകാൻ തയാറാണ് എന്നറിയിക്കുകയും അതിനു വേണ്ടി തന്റെ ആധാർ കാർഡ് കൊറിയർ വഴി അയച്ചു നൽകുകയും ചെയ്തു. പ്രതികളെ വെറുതെവിട്ട വാർത്ത പുറത്തു വന്നപ്പോൾതന്നെ മാധ്യമപ്രവർത്തകരുൾപ്പെടെ നിരവധിപേർ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും രൂപ് രേഖ പറയുന്നു.”

ഒരു യുവതി കൂട്ടബലാത്സംഗത്തിനിരയാകുന്നതും, സ്വന്തം മകളെ അക്രമികൾ കണ്മുന്നിലിട്ട് ബലാൽസംഗം ചെയ്യുന്നതും കൊല്ലുന്നതും ചിന്തിക്കാൻ സാധിക്കാത്ത കാര്യമാണെന്നും ഇത്രയും ക്രൂരമായ സംഭവം അതിനുമുമ്പ് ഒരു വർഗീയ കലാപത്തിലും കേട്ടിട്ടില്ലെന്നും സുഭാഷിണി അലി പറയുന്നു.

പരാതിയും രണ്ട് പരാതിക്കാരും തയാറായി. ഒരു പരാതിക്കാരിയെ കൂടി ആവശ്യമുണ്ട്. അങ്ങനെയാണ് അവർ മാധ്യമപ്രവർത്തകയായിരുന്ന രേവതി ലൗളിനെ ബന്ധപ്പെടുന്നത്. ഗുജറാത്തിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തക എന്ന രീതിയിൽ പ്രതികളെ വെറുതെ വിട്ട വിവരം അറിഞ്ഞപ്പോൾതന്നെ രേവതി ലൗൾ അസ്വസ്ഥയായിരുന്നു. ഗുജറാത്ത് കലാപ സമയത്ത്, ബിൽക്കിസ് ബാനു അക്രമിക്കപ്പെട്ടതിന്റെ അടുത്തദിവസങ്ങളിൽ തന്റെ ജോലിയുടെ ഭാഗമായി അവരെ നേരിൽ കാണുകയും, പിന്നീട് ‘അനാട്ടമി ഓഫ് ഹേറ്റ്’ എന്ന പേരിൽ സംഭവത്തെ കുറിച്ച് ഒരു പുസ്തകംതന്നെ എഴുതുകയും ചെയ്തിരുന്നു രേവതി ലൗൾ. വിഷയത്തിന്റെ ആഴം കൃത്യമായി അറിയാമായിരുന്നതുകൊണ്ടുതന്നെ കേസിൽ കക്ഷിയാകാൻ രേവതി ലൗളിനു രണ്ടാമതൊന്നു ചിന്തിക്കേണ്ടിയിരുന്നില്ല.

ഈ 3 സ്ത്രീകൾ ഒന്നിച്ചു നിന്ന് പോരാടിയത് വെറുമൊരു വിധിയോട് മാത്രം,അല്ല , ഒരു അരാജകാത്ത നിയമ നടപടി സ്വീകരിച്ച സർക്കാരിനെതിരെ തന്നെയാണ്

Leave a Reply

Your email address will not be published. Required fields are marked *