2000 രൂപ നോട്ടുകൾ ; സമയപരിധി ഇന്ന് അവസാനിക്കും - Heal Of News

2000 രൂപ നോട്ടുകൾ ; സമയപരിധി ഇന്ന് അവസാനിക്കും

2018 -19 സാമ്പത്തിക വർഷത്തോടെ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിവച്ചിരുന്നു. രണ്ടായിരം രൂപ നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. കഴിഞ്ഞ മെയ് 19 ന് ആണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.
2000 രൂപ നോട്ടുകളിൽ 93% വും തിരിച്ചെത്തിയതായതായാണ് സെപ്റ്റംബർ ഒന്നു വരെയുള്ള കണക്ക്. നോട്ടു നിരോധനത്തെ തുടർന്ന് ആണ് 2000 രൂപ നോട്ട് റിസർവ്ബാങ്ക് ലഭ്യമാക്കിയത്.അതേസമയം നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി ഒരുമാസം കൂടി നീട്ടിയേക്കുമെന്ന സൂചനകളും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *