പ്രേക്ഷകരിൽ ആവേശം പകർന്ന് "ആവേശ"ത്തിലെ ജാഡ ഗാനം..!! - Heal Of News

പ്രേക്ഷകരിൽ ആവേശം പകർന്ന് “ആവേശ”ത്തിലെ ജാഡ ഗാനം..!!

ഫഹദ് ഫാസിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ആവേശം” എന്ന ചിത്രത്തിലെ ജനങ്ങളുടെ പ്രതീക്ഷ ഇരട്ടിയാക്കാക്കി കൊണ്ട് ചിത്രത്തിലെ ലിറിക്കൽ ഗാനം കൂടെ പുറത്തിറങിയിരിക്കുന്നു . ഫഹദ് ഫാസിൽ തന്നെയാണ് തന്റെ തന്റെ ഒഫീഷ്യൽ ഫേസ്ബുക് വഴി ഈ ഗാനം പുറത്തിറക്കിയത്. സുഷിൻ ശ്യാം സംഗീതം നിർവ്വഹിക്കുന്ന ഈ ഗാനം മലയാളികളുടെ പ്രിയ താരം ശ്രീനാഥ് ഭാസിയാണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാർ എഴുതിയ വരികളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ യുവാക്കളിൽ വലിയ തരത്തിൽ തരംഗമായിരിക്കുന്നത്.

രോമാഞ്ചം എന്ന ബ്ലോക്ക്ബസ്ടർ സിനിമക്ക് ശേഷം തന്റെ രണ്ടാമത്തെ ചിത്രമായ ആവേശത്തിലൂടെയും പ്രേക്ഷകര്‍ക്ക് വമ്പന്‍ ഹിറ്റ് നൽകാനൊരുങുകയാണ് യുവ സംവിധായകന്‍ ജിതു മാധവ്.

 

ഈ വർഷം മലയാള സിനിമകളെ സംബന്ധിച്ചു വളരെ മികച്ച വർഷമെന്ന് തോന്നിക്കും വിധമാണ് കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങിയ ചിത്രങ്ങളിൽ വിജയക്കൊടി പാറിച്ച സിനിമകളുടെ എണ്ണത്തിലുള്ള വലിയ വർധനവ്. അക്കൂട്ടത്തിലേക്ക് മാറ്റി വെക്കാവുന്ന ഒരു ചിത്രം തന്നെയായിരിക്കും ആവേശം എന്ന് നിസ്സംശയം പറയാം.

Leave a Reply

Your email address will not be published. Required fields are marked *