ഉഗ്രൻ രുചിയിൽ നെല്ലിക്ക അച്ചാർ തയ്യാറാക്കാം…

നെല്ലിക്ക പച്ചക്ക് കഴിക്കാൻ ഇഷ്ടമല്ലാത്ത പലർക്കും നെല്ലിക്ക അച്ചാർ ഇഷ്ടമാണ്, വളരെ സിമ്പിൾ ആയി ഉണ്ടാക്കാവുന്ന അച്ചാർ കൂടിയാണിത്.. അപ്പോൾ ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
നെല്ലിക്ക ആവശ്യത്തിന് എടുക്കാം.. കടുക്, നല്ലെണ്ണ, ഇഞ്ചി വെളുത്തുള്ളി ചതച്ചത്.. ഉലുവാപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി, കായപ്പൊടി, എന്നിവയും ആവശ്യത്തിനുള്ള

ഉപ്പും കുറച്ച് വിനാഗിരിയും എടുക്കാം…
ആവശ്യമുള്ള നെല്ലിക്ക എടുത്ത് നന്നായി കഴുകി എടുക്കാം.. ശേഷം ആവിയിൽ വേവിച്ചെടുക്കാം, വെള്ളത്തിൽ വേവിച്ചാൽ ഇതിൻറെ വൈറ്റമിൻസും ന്യൂട്രിയൻസും ഡയല്യൂട്ട് ആയി പോകുന്നത് കൊണ്ടാണ് ആവിയിൽ വേവിക്കുന്നത്.. ഇനി ഇതിനെ അടർത്തിയെടുത്ത് കുരു മാറ്റിയശേഷം ശേഷം ഒരു ചട്ടി ചൂടാക്കാം.. ഇതിലേക്ക് ആവശ്യമുള്ള നല്ലെണ്ണ ഒഴിക്കാം.. ഇനി അരടീസ്പൂൺ കടുകിട്ട് പൊട്ടിക്കാം.. ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി ഇളക്കാം.. ഇനി ഒരു ടീസ്പൂൺ ഉലുവ വറുത്ത് പൊടിച്ചത് ചേർക്കാം..

ഇനി അൽപ്പം മുളകുപൊടിയും മഞ്ഞൾപൊടിയും കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കാം.. പൊടികൾ എല്ലാം നന്നായി മൂത്തതിനുശേഷം എണ്ണ തെളിഞ്ഞ് വരുമ്പോൾ വേവിച്ചുവെച്ച നെല്ലിക്ക ചേർക്കാം.. ശേഷം ആവശ്യത്തിനുള്ള ഉപ്പും അൽപ്പം വിനാഗിരിയും ചേർക്കാം.. ഇനി നമുക്ക്  വാങ്ങി വയ്ക്കാം അച്ചാർ നന്നായി ചൂടാറിയതിനു ശേഷം ചില്ലു ഭരണികളിൽ സൂക്ഷിക്കാവുന്നതാണ്.. നല്ലണ്ണ ഉപയോഗിക്കുന്നതിനാൽ ഏറെക്കാലം നെല്ലിക്ക അച്ചാർ കേടുകൂടാതെയിരിക്കും.. നെല്ലിക്ക അച്ചാർ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്ന് ആയതുകൊണ്ട് നിങ്ങളും ട്രൈ ചെയ്തു നോക്കൂ..

MENU

Leave a Reply

Your email address will not be published. Required fields are marked *