ഈ വർഷത്തെ മിസ്സ് ഫേസ് ഓഫ് ഇന്ത്യ കേരളത്തിൽ നിന്ന്. അഞ്ചു വിന്റെ അനുഭവങ്ങൾ ഇങ്ങനെ.

കണ്ണുപൂട്ടി തുറക്കുന്ന നേരം കൊണ്ടാണ് ഓരോരുത്തരും തങ്ങളുടെ ആഗ്രഹങ്ങളുടെ കൊടുമുടിയിലേക്ക് എത്തുന്നത് എന്നാൽ തന്റെ ദൃഢനിശ്ചയം കൊണ്ട് ഇന്ത്യയുടെ മുഖശ്രീയായി മാറിയ കോട്ടയംകാരി അഞ്ജുവിന് അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോട്ടയം പാമ്പാടിയിൽ അശോക് കുമാറിന്റെയും ഹർഷ വർദ്ധിനിയുടെയും മകളായ അഞ്ചു കൃഷ്ണ അശോക് ഈ വർഷം രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന മിസ് ഫേസ് ഓഫ് ഇന്ത്യ മത്സരത്തിൽ വിജയ കിരീടം നേടി.

കൊച്ചിയിൽ വെച്ച് നടന്ന ഓഡിഷൻ റൗണ്ടിൽ പാട്ടും നൃത്തവും അഭിനയവുമായി നേരിട്ട് ഫൈനലിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഫിനാലെയിൽ ഓരോ കാറ്റഗറിയിലും ആയി 120ഓളം മത്സരാർത്ഥികൾ ഉണ്ടായിരുന്നു മിസ്സ് ഫേസ് ഓഫ് ഇന്ത്യയ്ക്ക് മാത്രമായി 38 പേരും. ഇൻട്രൊഡക്ഷൻ റൗണ്ട്, ടാലെന്റ് റൗണ്ട്,റാംപ് വാക്, എത്നിക് വെയർ വെസ്റ്റേൺ വെയർ എങ്ങിനെയായിരുന്നു ഓരോ ദിവസത്തെ മത്സരങ്ങൾ. ഓരോ ചോദ്യങ്ങൾക്കും ഓരോ റൗണ്ടിലും താരം മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്.

ശരീര സൗന്ദര്യത്തിന് അധിക പ്രാധാന്യം താരം കൊടുക്കുന്നുണ്ടെങ്കിലും ഭക്ഷണം ക്രമീകരിക്കുന്നതു കൊണ്ട് അധികമായി ഡയറ്റിങ് മറ്റോ ആവശ്യമില്ല. ശരീരം സംരക്ഷിക്കാൻ വേണ്ടി മാത്രമായി യോഗ പ്രാക്ടീസ് ചെയ്യുന്നുണ്ട്. എല്ലാറ്റിനും കൂടെ കുടുംബം ഉള്ളതുകൊണ്ട് ധൈര്യമായി മുന്നേ ഉള്ള യാത്രയാണ്. മഞ്ജുവാര്യരുടെ കൂടെ പ്രതിപൂവൻകോഴി എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച താരം സുമേഷ് ആൻഡ് രമേശ് എന്ന ചിത്രത്തിൽ നായികയാണ്. ഇനി മിസ് ഇന്ത്യ മത്സരത്തിൽ ലേക്കുള്ള തയ്യാറെടുപ്പിലാണ് അഞ്ചു കൃഷ്ണ അശോക്.

https://reeltrends.com/wp-admin

MENU

Comments are closed.