കല്യാണം കഴിക്കുന്നില്ലെ എന്ന പതിവ് ചോദ്യം നിന്നു. ആരാധകൻ ആലോചനയുമായി വന്നു എന്ന വെളിപ്പെടുത്തലുമായി അനുശ്രീ.

ഡയമണ്ട് നെക്ലസ് എന്ന സൂപ്പർ ഹിറ്റ്‌ സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന നടിയാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലൂടെ ബെസ്റ്റ് ആക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട അനുശ്രീക്ക് ലാൽജോസ് തന്റെ സിനിമയിൽ അവസരം കൊടുക്കുകയായിരുന്നു. പിന്നീട് താരത്തിനു കൈ നിറയെ സിനിമകളായിരുന്നു.കല്യാണം കഴിക്കുന്നില്ലേ എന്ന നാട്ടുകാരുടെ പതിവ് ചോദ്യം അവസാനിച്ചെന്ന് തുറന്ന് പറയുകയാണ് അനുശ്രീ. താൻ സിനിമയിലായത് കൊണ്ട് ഇനി വിവാഹം ചെയ്യില്ല എന്ന് അവർ വിധി എഴുതി കാണുമെന്നും അതിനാലാവും നാട്ടിൻ

പുറത്തെ ക്ലീഷേ ചോദ്യം തന്നിൽ നിന്ന് അകന്നു നിൽക്കുന്നതെന്നും അനുശ്രീ പറയുന്നു.കൂടാതെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ആരാധകനെക്കുറിച്ചും അനുശ്രീ വെളിപ്പെടുത്തുക യുണ്ടായി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് താരത്തിന്റെ തുറന്നു പറച്ചിൽ.മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. വേഷത്തിന്റെ വലിപ്പചെറുപ്പം നോക്കാതെ നായികയന്നൊ സഹ നടിയെന്നോ വ്യത്യാസമില്ലാതെ എല്ലാ വേഷങ്ങളും ഭംഗിയാക്കുക എന്നതാണ് അനുശ്രീയുടെ പ്രത്യേകത. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ

അനുശ്രീ.തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.കല്യാണം കഴിക്കണം എന്ന് പറഞ്ഞു വരുന്ന ഫാൻസ് ഉണ്ട്. എനിക്ക് ആ പയ്യന്റെ പേര് അറിയില്ല. അയ്യോ എനിക്ക് ഒരു ദിവസം പോലും അനുശ്രീ കാരണം ഉറക്കമില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് വലിയ ഒരു മെസ്സേജ് വന്നു, വിൽ യു മാരി മീ എന്നൊക്കെ ചോദിച്ചു. ഞാൻ ചിരിക്കുകയാണ് ചെയ്തത്. ഞങ്ങൾ പാവം ആളുകൾ ആണ് നിങ്ങളെ പോലെ വലിയ ഫാമിലി ഒന്നുമല്ല. എന്നാലും ഞാൻ പൊന്ന് പോലെ നോക്കിക്കോളാം എന്ന് പറഞ്ഞു. എനിക്ക് അറിയാം ആ ഇഷ്ടം രണ്ടു മണിക്കൂർ എന്നെ നേരിട്ട് കണ്ടാൽ തീരാവുന്നതെ ഉള്ളൂവെന്ന്.

നാട്ടുകാരൊന്നും ഞാൻ വിവാഹം ചെയ്യുന്നില്ലേ? എന്ന് ഇപ്പോൾ ചോദിക്കാറില്ല.ഞാൻ സിനിമയിലായത് കൊണ്ട് കല്യാണം കഴിക്കുന്നില്ലെന്ന് അവർ വിധിയെഴുതി കാണും. അല്ലേൽ നാട്ടിൻ പുറത്തെ സ്ഥിരം ഒരു ചോദ്യമാണല്ലോ വിവാഹം കഴിക്കുന്നില്ലേ? എന്നത് അത് ഇപ്പോൾ ഞാൻ അങ്ങനെ കേൾക്കാറില്ലെന്നും അനുശ്രീ പറയുന്നു.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *