എന്തിനാണ് നീ എന്നേ ഇങ്ങനെ കരയിപ്പിക്കുന്നത്? പ്രാർത്ഥനയോട് പൂർണിമ ഇന്ദ്രജിത്.

മലയാളത്തിലെ ഇഷ്ടപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്-പൂർണിമ യുടേത്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ അവർക്ക് ഒരുപാട് ആരാധകർ ഉണ്ട്. അവരെ പോലെ തന്നെ ഇൻസ്റ്റാഗ്രാമിൽ ആരാധകർ ഉള്ള കുട്ടിയാണ് പ്രാർത്ഥന ഇന്ദ്രജിത്. മൂന്ന് ലക്ഷത്തിനു മുകളിലാണ് ഫോള്ളോവേഴ്സ്. പ്രാർത്ഥന ഷെയർ ചെയ്യുന്ന ചിത്രങ്ങളും പാട്ടുകളും ഒക്കെ ആരാധകർ കാണാറുണ്ട്. മോഹൻലാൽ എന്ന സിനിമയിലെ ലാലേട്ടാ എന്ന ഗാനം ആലപിച്ചത് പാത്തു എന്ന പ്രാർത്ഥന ആണ്.

അടുത്തിടെ പ്രാർത്ഥന പാടി പങ്കു വച്ച മാലിക്കിലെ ‘തീരമേ’ എന്ന ഗാനം ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് ആളുകൾ നല്ല കമ്മെന്റുകളുമായി മുന്നോട്ട് വന്നു. അമ്മ പൂർനിമയും കമെന്റ് ഇടാൻ മറന്നില്ല. എന്തിനാണ് നീ എന്നേ ഇങ്ങനെ കരയിക്കുന്നത് എന്നാണ് പൂർണിമ ഇട്ട കമെന്റ്. ആ പാട്ട് കേട്ടു തനിക് കരച്ചിൽ വരുന്നു എന്നാണ് സന്തോഷത്തോടെ പൂർണിമ പറയുന്നത്. പ്രാർത്ഥനയുടെ പാട്ടും പൂർണിമയുടെ അഭിപ്രായവും ആരാധകർ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ.

സോഷ്യൽ മീഡിയയിൽ നല്ല ആക്റ്റീവ് ആയ താരകുടുംബത്തിലെ കുട്ടി ആണ് പാത്തു. അമ്മയുടെയും അച്ഛന്റെയും. അനിയത്തിയുടെയും വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും പാത്തു പങ്കു വെക്കാറുണ്ട്. അത് പോലെ നല്ല ഫാഷൻ സെൻസ് ഉള്ള കുട്ടിയാണ് പാത്തു. അതുകൊണ്ട് തന്നെ അവൾ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നല്ല ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ പ്രാർത്ഥന പകർത്തിയ ഇന്ദ്രജിത്തിന്റെ വീഡിയോ പൂർണിമയുടെ പിറന്നാൾ ദിവസം പങ്കു വച്ചിരുന്നു. വലിയ രീതിയിലാണ് അവരുടെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുള്ളത്. പോസിറ്റീവ് കമെന്റുകൾക്ക് പുറമെ ഞരമ്പന്മാരുടെ കമെന്റുകളും പാത്തുവിന്റെ പോസ്റ്റിനു കീഴെ വരാറുണ്ട്. എന്നാൽ പ്രാർത്ഥന അതൊന്നും കാര്യമാക്കാറില്ല.

MENU

Leave a Reply

Your email address will not be published. Required fields are marked *