എനിക്ക് വെടിവെക്കാൻ ആഗ്രഹം ആ വ്യക്തിയെ ആണ്. കല്യാണിയുടെ ആഗ്രഹം കേട്ട് വിശ്വസിക്കാൻ കഴിയാതെ ആരാധകർ.

സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചിട്ട് അധിക നാളുകളായില്ലെങ്കിൽ പോലും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരപുത്രി ആണ് കല്യാണി പ്രിയദർശൻ. ഭാഷാ ഭേദമന്യേ നിരവധി ചിത്രങ്ങളാണ് ഇപ്പോൾ താരത്തെ തേടിയെത്തുന്നത്. മലയാളികളുടെ മികച്ച ചിത്രങ്ങൾ സംഭാവന ചെയ്ത പ്രിയദർശന്റെയും മലയാളത്തിലെ സൂപ്പർഹിറ്റ് നായികയായിരുന്ന ലിസിയുടെയും മകളാണ് കല്യാണി. അച്ഛന്റെയും അമ്മയുടെയും കഴിവ് ഒരു പോലെ കിട്ടിയ മകളാണ് കല്യാണി എന്നാണ് ആരാധകലോകം പറയുന്നത്.

സുരേഷ് ഗോപി ദുൽഖർ സൽമാൻ ശോഭന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലെ നായികയായി ആണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ മോഹൻലാൽ നായകനായ ചിത്രത്തിലും നായികയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഫോട്ടോ ഷൂട്ടിലും മറ്റുമായി താരം ഏറെ വൈറൽ ആകാറുണ്ട് എന്നാൽ ഇപ്പോൾ ഒരു ഇന്റർവ്യൂവിൽ താരം പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ആരെയെങ്കിലും എൻകൗണ്ടർ ചെയ്യാൻ താല്പര്യമുണ്ടോ എന്ന് അവതാരികയുടെ രസിപ്പിക്കുന്ന ചോദ്യത്തിന് അവസരം കിട്ടിയാൽ തനിക്ക് വെടിവെക്കാൻ ആഗ്രഹമുള്ളത് തന്റെ സഹോദരനെ മാത്രമാണെന്നും അവനോടു തനിക്കുള്ള അറ്റാച്ച്മെന്റ് അത്രയേ അധികമാണെന്നും കല്യാണി ഓർമിപ്പിച്ചു. തനിക്ക് ഇതുവരെ ആരോടും അത്തരത്തിലുള്ള ദേഷ്യം ഒന്നും വന്നിട്ടില്ല എന്നും സഹോദരനോട് സ്നേഹക്കൂടുതൽ ഉള്ളതുകൊണ്ടാണ് അവനെ വെടിവെക്കാൻ ഇഷ്ടമെന്നും ചിരിച്ചുകൊണ്ട് കല്യാണി മറുപടി നൽകി.

MENU

Comments are closed.