മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആണ്‌ അമൃത നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെ മലയാളിൾക്ക് സുപരിചിത ആയി മാറിയ താരം സോഷ്യൽ മീഡിയയിൽ സജീവം ആണ്‌. സീരിയലിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയുടെ മകളുടെ വേഷമാണ് അമൃത അവതരിപ്പിക്കുന്നത്. സുമിത്ര ആയി വേഷമിടുന്നത് പ്രശസ്ത നടി മീര വാസുദേവൻ ആണ്‌. ആദ്യ കാലങ്ങളിൽ നെഗറ്റീവ് ഷെഡ് ഉള്ള കഥാപത്രമായിരുന്നു അമൃത ചെയ്തു കൊണ്ടിരുന്നത്

എന്നാൽ ഇപ്പോൾ സുമിത്രയെ സപ്പോർട്ട് ചെയുന്ന മകളുടെ വേഷമാണ് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന് ഇപ്പോൾ ആരാധകർ നിരവധി ആണ്. താരത്തിന്റെ പല അഭിമുഖങ്ങളും എപ്പോഴും വൈറൽ ആണ്‌. തന്നെ തേച്ചിട്ട് പോയ കാമുകനെ കുറിച് പല ഇന്റർവ്യൂകളിലും താരം തുറന്നു പറയാറുണ്ട്. തന്റെ കൈയിലെ ടാറ്റൂ അയാളുടെ പേര് ആയിരുന്നു ആ പേര് മറയ്ക്കാൻ വേണ്ടി അതിന്റെ മുകളിൽ കൂടി വേറെ ടാറ്റൂ ഡിസൈൻ ചെയ്തതാണ് എന്നാണ് താരം പറയുന്നത്.

കാമുകന്റെ പേര് ശ്രീ എന്നായിരുന്നു അതാണ് കൈയിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. കാമുകന്റെ പേര് ഇങ്ങനെ വെളിപ്പെടുത്തിയതിനു നിറഞ്ഞ കൈയ്യടികൾ ആണ് അമൃതക്ക് ഇപ്പോൾ ലഭിക്കുന്നത്. താരം തന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്