കല്യാണി പ്രിയദർശനോടൊപ്പം മോഹൻലാൽ !! ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷം എന്ന് കല്യാണി പ്രിയദർശൻ!!

ഇന്ത്യൻ സിനിമാ ലോകം കണ്ടതിൽ വെച്ച് മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. പ്രിയദർശൻ വിവാഹം ചെയ്തത് മലയാള നടി കൂടിയായ ലിസിയെ ആയിരുന്നു. ഇരുവരുടേയും മകളാണ് കല്യാണി പ്രിയദർശൻ. കല്യാണി ഇപ്പോൾ മലയാള സിനിമകളിൽ സജീവമാണ്, തെലുങ്ക് ചിത്രത്തിൽ കൂടിയാണ് കല്യാണി അരങ്ങേറ്റം കുറിച്ചത് പിന്നീട് തമിഴിലേക്ക് മലയാളത്തിലേക്കും എത്തിച്ചേർന്നു. ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത് അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു.

ചിത്രത്തിൽ സുരേഷ്ഗോപിയും ശോഭനയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രമാണ് അച്ഛനായ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായിട്ടാണ് താരം എത്തുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലും പ്രണവിന് ഒപ്പമാണ് കല്യാണി എത്തുന്നത്, കല്യാണിയുടെയും പ്രണവിനെ യും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആണ്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് കല്യാണിയും മലയാളത്തിന് സ്വന്തം

സൂപ്പർതാരം മോഹൻലാലുമൊത്തുള്ള ഒരു സെൽഫി ആണ് കല്യാണിയുടെ പിതാവായ പ്രിയദർശൻ തന്നെയാണ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണിത് കല്യാണി എനിക്ക് ഏറ്റവും അനുഗ്രഹമായി ഉള്ള സുഹൃത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചു നന്ദി പൃഥ്വിരാജ് എന്നാണ് പ്രിയദർശന്റെ കുറിപ്പ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ സെറ്റിൽ വച്ചാണ് മോഹൻലാലും കല്യാണിയും ഒരുമിച്ചുള്ള ഈ സെൽഫി പകർത്തിയിരിക്കുന്നത്

MENU

Leave a Reply

Your email address will not be published. Required fields are marked *