മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ ആണ് ഇദ്ദേഹം തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ സിനിമ ഇറങ്ങി ഏഴ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇദ്ദേഹത്തിൻറെ അടുത്ത സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. ഈ കാലയളവിൽ നിരവധി സൂപ്പർ താരങ്ങളോട് ഇദ്ദേഹം കഥ പറഞ്ഞിട്ടുണ്ട്. ഇതിനിടയിൽ ഏകദേശം 25ഓളം സിനിമകൾ പ്ലാൻ ചെയ്യുകയും പിന്നീട് ഡ്രോപ്പ് ചെയ്യുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത് .ഗോൾഡ് എന്ന സിനിമയാണ് ഇദ്ദേഹം അടുത്തതായി സംവിധാനം ചെയ്യുന്നത്. ചിത്രം ഉടൻ തന്നെ

തീയേറ്ററുകളിലെത്തും എന്നാണ് അറിയാൻ സാധിക്കുന്നത്. പൃഥ്വിരാജാണ് സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയൻതാര ആണ് സിനിമയിൽ നായികയായി എത്തുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു കമൻറ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിൽ ഇത്രയും കഴിവുള്ള നടിമാർ ഉണ്ടായിട്ടും എന്തിനാണ് നയൻതാര? ഇതായിരുന്നു ഒരു വ്യക്തിയുടെ കമൻറ്. ഇതിന് കലക്കൻ മറുപടി നൽകി കൊണ്ട് അൽഫോൺസ് പുത്രൻ രംഗത്തെത്തുകയും ചെയ്തു.

നിരവധി ആളുകളാണ് ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇതുപോലത്തെ മറുപടി തന്നെ നൽകണമെന്നാണ് മലയാളികൾ പറയുന്നത്. അതേസമയം അൽഫോൻസ് പുത്രൻ നൽകിയ മറുപടി എന്താണ് എന്ന് അറിയുമോ?നയൻതാര ജപ്പാൻകാരി ആണല്ലോ. എൻറെ അറിവിൽ പുള്ളിക്കാരി മലയാളിയാണ്. നല്ല കഴിവും ഉണ്ട്. എൻറെ സിനിമ ഷൂട്ട് ചെയ്തപ്പോൾ എനിക്ക് അത് മനസ്സിലാവുകയും ചെയ്തു ബ്രോ – ഇതാണ് അൽഫോൺസ് പുത്രൻ നൽകിയ കലക്കൻ മറുപടി. ഈ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.