

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ഗ്രേസ് ആന്റണി. ഇപ്പോഴിതാ തന്നെ കുറിച്ച് പലര്‍ക്കുമുള്ള ഒരു തെറ്റിദ്ധാരണയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് ഭയങ്കര ജാഡയാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത് എന്നാണ് ഗ്രേസ് ആന്റണി മൂവിമാന് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. ജാഡ ആയതുകൊണ്ടല്ല.. എനിക്ക് അങ്ങോട്ട് പോയി ഇടപെട്ട് സംസാരിക്കാന്‍ അറിയില്ല..
അത് ഭയങ്കര ബുദ്ധിമുട്ടാണ് എന്നാണ് താരം



പറയുന്നത്. എനിക്ക് പലരോടും അങ്ങോട്ട് പോയി ഇടിച്ച് കേറി സംസാരിക്കാന്‍ അറിയില്ല.. അത് അവര്‍ക്കൊരു ബുദ്ധിമുട്ടായാലോ എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.. അധികം സംസാരിക്കില്ല.. അത്രയും അടുപ്പമുള്ളവരോട് മാത്രമാണ് അങ്ങനെ സംസാരിക്കുകയുള്ളു.. എന്തെങ്കിലും ചോദിച്ചാല്‍ മാത്രം ഉത്തരം നല്‍കും.. പിന്നെ കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാന്‍ എനിക്ക് കഴിയാറില്ല.. അത് ജാഡയായത് കൊണ്ടല്ലെന്നും നടി പറയുന്നു. തനിക്ക് ഫ്രണ്ട്‌സ് സര്‍ക്കിള്‍ വളരെ കുറവാണ് എന്നും ഗ്രേസ് ആന്റണി പറയുന്നുണ്ട്.ഫ്രണ്ട്ഷിപ്പ്



മെയിന്റെയിന്‍ ചെയ്യാന്‍ എനിക്ക് അറിയില്ല.. അവരെ വിളിക്കണം.. മെസേജ് അയക്കണം.. പക്ഷേ ഞാന്‍ ഓര്‍ക്കുന്നത് ഞാന്‍ വിളിക്കുമ്പോള്‍ അത് അവര്‍ക്ക് ബുദ്ധിമുട്ട് ആയിരിക്കുമോ.. അവര്‍ എന്തെങ്കിലും തിരക്കായിരിക്കുമോ എന്നെല്ലമാണെന്നും ഗ്രേസ് പറയുന്നു, സാറ്റര്‍ഡേ നൈറ്റ് എന്ന സെറ്റില്‍ പോലും സാനിയയോട് അങ്ങോട്ട് ചെന്ന് മിണ്ടാന്‍ എനിക്ക് സാധിച്ചിരുന്നില്ല.. അവള്‍ ഇങ്ങോട്ട് വന്ന് സംസാരച്ചതോടെയാണ് സൗഹൃദമായത് എന്നും നടി പറയുന്നു.അതേസമയം, ചട്ടമ്പി, റോഷാക്ക് എന്നീ സിനിമകള്‍ക്ക് ശേഷം ഗ്രേസിന്റെ മറ്റ് സിനിമകളും അണിയറയില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സാറ്റര്‍ഡേ നൈറ്റ്, പടച്ചോനെ ഇങ്ങള് കാത്തോളീ, സിംപ്‌ളി സൗമ്യ, എന്നീ ചിത്രങ്ങള്‍ക്ക് പുറമെ പേരിടാത്ത ഒരു കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലും ഗ്രേസ് ആന്റണി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.