മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശരണ്യ ആനന്ദ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കുടുംബ വിളക്ക് എന്ന പരമ്പരയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരണ്യ ആണ്. പരമ്പരയിൽ വേദിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പരമ്പരയിൽ താരം ഒരു വില്ലത്തി കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എങ്കിലും യഥാർത്ഥ ജീവിതത്തിൽ ശരണ്യ ഒരു പഞ്ചപാവമാണ് എന്ന് താരത്തെ അറിയുന്നവർക്ക് എല്ലാവർക്കും

അറിയാം.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ശരണ്യ ആനന്ദ്. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടിയുടെ വിശേഷം എല്ലാം ഇരുകയും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം യൂട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.അച്ഛനോട്

ഞാൻ വളരെ എക്സൈറ്റഡ് ആണ് എന്ന് പറഞ്ഞുകൊണ്ട് ആണ് താരം വീഡിയോ ആരംഭിക്കുന്നത്. ഭർത്താവിനെ കൂട്ടാൻ പോകുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. മനീഷ് എന്നാണ് ഭർത്താവിൻറെ പേര്. അടുത്തിടെ താരം പങ്കുവെച്ച വിശേഷങ്ങളിൽ ഒന്നും തന്നെ ഭർത്താവിനെ കാണുന്നില്ല ആയിരുന്നു. എവിടെയാണ് ഭർത്താവ് എന്ന് ചോദിച്ച് നിരവധി ആളുകൾ ആയിരുന്നു രംഗത്തെത്തിയത്. കഴിഞ്ഞ ഓണം സമയത്ത് മാത്രമാണ് ഭർത്താവിനെ അവസാനമായി കണ്ടത്. തങ്ങളുടെ വീട്ടിലെ മാവേലിയെ പോലെയാണ് മനീഷ് എന്നാണ് ഭർത്താവിനെ കുറിച്ച് ശരണ്യ ആനന്ദ് പറയുന്നത്.എന്റെ ഫോളോവേഴ്സ് എല്ലാവരും ഭർത്താവ് എവിടെയാണ് എന്നൊക്കെയുള്ള ചോദ്യങ്ങൾ ആയിരുന്നു ഇത്രയും നാൾ. യൂട്യൂബ് ചാനൽ വഴി ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് മനീഷേട്ടനെ കുറിച്ചാണ്. അതേസമയം എല്ലാവരെയും കണ്ട് നന്ദി പറയുവാനും മനീഷ് മറന്നില്ല. അതേസമയം മരുമകനു വേണ്ടി സ്പെഷ്യൽ ആയിട്ട് ബിരിയാണി ഒക്കെ ഉണ്ടാക്കുകയാണ് ശരണ്യയുടെ അമ്മ. വീട്ടിലെത്തിയശേഷം അനിയത്തിയെയും അമ്മയെയും എല്ലാം ശരണ്യ പരിചയപ്പെടുത്തുകയും ചെയ്തു.