ആന്റണി പെരുമ്പാവൂർ കോടീശ്വരനായതിന് പിന്നിലെ രഹസ്യം ഇതാണ്.

മോഹൻലാലിന്റെ ഡ്രൈവറായ ആന്റണി പെരുമ്പാവൂർ ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡ്യൂസർമാരിൽ ഒരാൾ ആയി മാറി അതിന് പിന്നിലെ രഹസ്യവും ആയി എത്തിയിരിക്കുകയാണ് മായാമോഹിനി, മാട്ടുപ്പെട്ടി മച്ചാൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ജോസ് തോമസ്. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാമേഖലയിൽ സജീവമായ ജോസ് തോമസ് കമലദളം എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നപ്പോൾ ഉണ്ടായ സംഭവം ആണ് തുറന്നു പറഞ്ഞിരിക്കുന്നത്.

ആന്റണി പെരുമ്പാവൂർ അന്ന് മോഹൻലാലിന്റെ വെറും ഒരു ഡ്രൈവർ മാത്രമായിരുന്നു. അഭിനയിക്കണമെന്ന ആഗ്രഹവുമായി തങ്ങളുടെ അടുത്തേക്ക് വന്ന് ആന്റണി യോട് ലാലേട്ടന്റെ കഥാപാത്രത്തിന്റെ പേര് വിളിക്കണം എന്ന് പറഞ്ഞു. എന്നാൽ ലാലേട്ടന്റെ മുഖത്തുനോക്കി ഒരു പേരെടുത്ത് വിളിക്കാൻ തനിക്കാവില്ലെന്ന് അന്ന് ആന്റണി പറഞ്ഞപ്പോൾ ലാലേട്ടനോട് മമത കാണിക്കാനുള്ള അവസരമായി കാണുകയായിരുന്നു എന്നാണ് താനടക്കമുള്ളവർ വിചാരിച്ചത്.

എന്നാൽ പിന്നീടാണ് മനസ്സിലായത് ആന്റണി മോഹൻലാൽ എന്ന നടനോടുള്ള ആത്മബന്ധം. എങ്ങിനെയായിരുന്നു മോഹൻലാലിന്റെ കൂടെ അന്ന് ആന്റണി പെരുമ്പാവൂർ എന്ന ആൾ ഉണ്ടായിരുന്നത് അതേ രീതിയിലാണ് ഇന്നും അയാൾ നിൽക്കുന്നത്. അങ്ങിനെയുള്ള ഒരാൾ ശതകോടീശ്വരനായതിൽ സംശയമില്ല എന്നാണ് ജോസ് തോമസ് പറയുന്നത്. മോഹൻലാലിന്റെ ഡ്രൈവറിൽ നിന്ന് ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ പ്രൊഡ്യൂസർ പദവിയിലേക്ക് അദ്ദേഹം ഉയരണമെങ്കിൽ അത് കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്.

MENU

Comments are closed.