കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു ; ആരാധകന്റെ സംശയം തീര്‍ത്തുകൊടുത്ത് നടി മാളവിക മോഹനന്‍

പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് മാളവിക മോഹനന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയത്. എന്നാല്‍ പിന്നീട് മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചില്ല. ഇന്ന് കോളിവുഡിലും ബോളിവുഡിലും ആണ് താരം അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ നടി കു ആന്റ് എ സെഗ്മെന്റ് നടത്തിയിരുന്നു. ആര്‍ക്കും എന്ത് ചോദ്യവും ചോദിക്കാനുള്ള അവസരം മാളവിക നല്‍കി. ഇതിലൂടെ ആരാധകര്‍ സിനിമാ വിശേഷങ്ങളും പ്രണയ വിശേങ്ങളും എല്ലാം ചോദിച്ചു എന്നാല്‍ ഒരു ആരാധകന് അറിയേണ്ടിയിരുന്നത് ഏറ്റവും ഒടുവില്‍

ചെയ്ത മാരന്‍ എന്ന ധനുഷ് ചിത്രത്തിലെ കിടപ്പറ രംഗത്തെ കുറിച്ചായിരുന്നു. മാരന്‍ എന്ന ചിത്രത്തിലെ കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു എന്നായിരുന്നു ചോദ്യം. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു അതിന് മാളവികയുടെ മറുപടി. പിന്നാലെ നടിയെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് എത്തിയത്.
അതേസമയം യുദ്ര എന്ന ബോളിവുഡ് ചിത്രത്തിലാണ് മാളവിക ഇപ്പോള്‍

അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളര്‍ന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദമെടുത്തു. കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ”ചപ്പല്‍ മാരൂംഗി” കാമ്പയിനില്‍ അംഗമായിരുന്നു താരം.

Leave a comment

Your email address will not be published.