ഈ ദിവസം ഏറെ അര്‍ഥമുള്ള ഒന്നാണ്; സന്തോഷവാര്‍ത്ത പങ്കുവെച്ച് സായ് പല്ലവി

പ്രേമം എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് സായ് പല്ലവി. തുടര്‍ന്ന് മറ്റു പല സിനിമകളിലും സായി അഭിനയിച്ചു. എങ്കിലും മലയാളത്തില്‍ പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ ഈ താരത്തിന് കഴിഞ്ഞില്ല. ഇതോടെ മറ്റു ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു സായിപല്ലവി. അഭിനേത്രി എന്നതിനപ്പുറം ഒരു നല്ലൊരു നര്‍ത്തകി കൂടിയാണ് സായി.
ഇപ്പോള്‍ നടി തന്റെ ജന്മദിനത്തില്‍ പങ്കുവെച്ച ചിത്രവും ഇതിന് താഴെ കുറിച്ച് വാക്കുകളുമാണ് ശ്രദ്ധ നേടുന്നത്.


എന്റെ ജന്മദിനം എന്നതിലുപരി ഈ ദിവസം ഏറെ അര്‍ഥമുള്ള ഒന്നാണ്. ഇവിടേക്ക് നോക്കുമ്പോള്‍ സന്തോഷം കൊണ്ട് മതിമറന്നു പോവുകയാണ് ഞാന്‍. എന്റെ ജീവിതത്തിനും, അനുഭവങ്ങള്‍ക്കും, സ്‌നേഹത്തിനും, കണ്ണീരിനും, സന്തോഷത്തിനും, എന്റെ ആരോഗ്യത്തിനും എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അതോടൊപ്പം നിങ്ങളോടെല്ലാവരോടും ഞാന്‍ എന്നും നന്ദിയുള്ളവളാണ്.
നിങ്ങളെല്ലാവരും എന്റെ ജീവിതം

മനോഹരമാക്കി. എന്റെ കഴിവിന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍, നിസ്വാര്‍ഥതയോടെ സ്‌നേഹിക്കാന്‍, എന്റെ അസ്തിത്വത്തിനനുസരിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ എന്നെ അനുഗ്രഹിക്കൂ എന്നായിരുന്നു താരം കുറിച്ചത്. മെയ് 10 നായിരുന്നു സായ് പല്ലവിയുടെ ജന്മദിനം.
അതേസമയം താരം നായികയായെത്തുന്ന പുതിയ ചിത്രമാണ് ഗാര്‍ഗി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നടി ഐശ്വര്യ ലക്ഷ്മിയും, ഗൗതം രാമചന്ദ്രന്‍, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Leave a comment

Your email address will not be published.