വിവാഹശേഷം ആലിയയുടെ ആരാധകര്‍ക്കിതാ മറ്റൊരു സന്തോഷവാര്‍ത്ത കൂടി..!


ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന താര വിവാഹമായിരുന്നു രണ്‍ബീര്‍ ആലിയ വിവാഹം. ഒരുപാട് നാളത്തെ കാത്തിരിപ്പിനും പ്രണയദിനങ്ങള്‍ക്കും ശേഷമാണ് ഇരുവരും ഒന്നായത്. ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞ് ഇരുവരും വീണ്ടും തങ്ങളുടെ ജോലി തിരക്കുകളിലേക്ക് മടങ്ങിയ ഈ അവസരത്തില്‍ ആലിയ ഭട്ടിന്റെ ആരാധകരെ തേടി മറ്റൊരു സന്തോഷ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ബോളിവുഡ് സിനിമാ മേഖലയിലെ ഏറ്റവും തിരക്കുള്ള, ഏറ്റവും വലിയ തുക പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഹിന്ദി സിനിമാ രംഗത്തെ മിന്നും താരം തെലുങ്ക് സിനിമാ ലോകത്തും ചുവടുവെച്ചു കഴിഞ്ഞിരുന്നു. കോടികള്‍ വാരി ബോക്‌സ്

ഓഫീസ് ഹിറ്റായി മാറിയ ആര്‍.ആര്‍.ആര്‍ ആയിരുന്നു ആലിയയുടെ കന്നി തെലുങ്ക് സിനിമ. ഈ സിനിമയ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ആലിയ നടിയായി എത്തുന്ന ഹോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നടി ആലിയ ഭട്ടിന്റെ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം യു കെയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആലിയയുടെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രത്തിന് ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് പുറത്ത് വന്ന വിവരം. വണ്ടര്‍ വുമണ്‍ താരം ഗാല്‍ ഗാഡറ്റ്, ജെയ്മി ഡോര്‍മന്‍

എന്നിവരാണ് ആലിയക്കൊപ്പമെത്തുന്ന മറ്റു താരങ്ങള്‍. ചിത്രത്തില്‍ ആലിയയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാതിരിക്കുകയാണ് ആരാധകർ അതേസമയം, ഗംഗുഭായ് കത്ത്യാവഡി എന്ന സിനിമ ആലിയയുടെ സിനിമാ ജീവിതത്തിലെ വലിയൊരു വഴിത്തിരിവ് ആയി മാറിയിരിക്കുകയാണ്. ഇത് ആലിയയുടെ താരമൂല്യവും ഉയര്‍ത്തിയിട്ടുണ്ട്, കൈ നിറയെ സിനിമകളുമായി തിരക്കിലാണ് ആരാധകരുടെ പ്രിയപ്പെട്ട ആലിയ. ബ്രഹ്‌മാസ്ത്ര, ഡാര്‍ലിംഗ്‌സ്, റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്നിവയാണ് ആലിയ നായികയായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Leave a comment

Your email address will not be published.