വളരെ പെട്ടെന്ന് തന്നെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാമന്ത റൂത്ത് പ്രഭു. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായ താരം തെന്നിന്ത്യയിലെ ഒട്ടുമിക്ക യുവ സൂപ്പർതാരങ്ങൾക്ക് എല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട്.
ബോളിവുഡിലും അരങ്ങേറ്റം കുറിച്ച സാമന്ത അവിടെയും നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. ഒരു സിനിമാ പാരമ്പര്യവുമം ഇല്ലാത്ത കുടുംബത്തിൽ നിന്നും കഠിനാധ്വാനവും അർപ്പണബോധവും കൈ മുതലാക്കി ചലച്ചിത്ര ലോകത്ത് വെന്നിക്കൊടി പാറിച്ച നടി കൂടിയാണ് സാമന്ത.


മോഡലിങ് രംഗത്തു നിന്നുമാണ് സാമന്ത സിനിമാഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സാമന്തയുട കരിയർ ഗ്രാഫിന് അസൂയാവഹമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേ സമയം വ്യക്തിജീവിതം വിവാദങ്ങൾ നിറഞ്ഞതായിരുന്നു.
താരത്തിന്റെ വിവാഹമോചനവും അതിനെത്തുടർന്നുള്ള അപവാദ പ്രചരണങ്ങളും വ്യക്തി ജീവിതത്തെ സാരമായി ബാധിച്ചെങ്കിലും സാമന്തയുടെ പ്രഫഷണൽ ജീവിതം വലിയ ഉയരങ്ങൾ തന്നെ കീഴടക്കുകയിരുന്നു.
നിലവിൽ 80 കോടിയുടെ ആസ്തിയാണ് സാമന്തയ്ക്ക് ഉുള്ളത്. ആരും കൊതിച്ചുപോകുന്ന ആഢംബര വീടിന് പുറമേ സാമന്തയുടെ ആഢംബര ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാം. ബ്രാൻഡഡ് ഫൂട്ട് വെയറുകളുടേയും ബാഗുകളുടേയും വളരെ വലിയൊരു ശേഖരം തന്നെ സ്വന്തമായുള്ള ഇവരുടെ ചില ചെരുപ്പുകൾ മാത്രം ലക്ഷങ്ങൾ വില

മതിക്കുന്നതാണ്. സാമന്തയുടെ പക്കലുള്ള ബ്രാൻഡഡ് ബാഗുകളിൽ ചിലതിൻറെ വില 2 ലക്ഷത്തിന് മേലെയാണ്. ജഗ്വാർ തഎ, ഔഡി ഝ7, പോർഷെ കേമാൻ ജിടിഎസ് തുടങ്ങി നിരവധി ആഢംബര വാഹങ്ങളാണ് ഇവരുടെ ഗ്യാരേജിൽ ഉള്ളത്.
ജഗ്വാർ തഎ ന്റെ മാത്രം വില 72 ലക്ഷമാണ്. 83 ലക്ഷമാണ് ഔഡി ഝ7 ന്റെ വില. പോർഷെ കേമാൻ ജിടി എസിനു 1.46 കോടിയും വിലയുണ്ട് . 2.26 കോടിയുടെ റേഞ്ച് റോവർ, 2.25 കോടി വിലമതിക്കുന്ന ങലൃരലറല െആലി്വ ഏ63 അങഏ, 1.42 കോടിയുടെ ബിഎംഡബ്ല്യൂ 7 സീരീസ്, ആ നിര ഇങ്ങനെ നീളുന്നു.
ഹൈദരാബാദിലെ ആഢംബര വീട്ടിലാണ് സാമന്ത താമസിക്കുന്നത്. അഞ്ച് കോടിയാണ് ഒരു ചിത്രത്തിന് സാമന്ത വാങ്ങുന്ന പ്രതിഫലം. പരസ്യ വരുമാനം വേറെ. ഇപ്പോൾ തെന്നിന്ത്യൻ ചലചിത്ര ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ നയൻതാര മാത്രമാണ് സാമന്തയ്ക്ക് മുന്നിൽ ഉള്ളത്. തന്റെ സ്വന്തം അധ്വാനത്തിൽ നേടിയെടുത്തതാണ് സാമന്തയുടെ എല്ലാ നേട്ടങ്ങളും.