നിങ്ങൾക്ക് ഉപകാര പെടുന്ന കുറച്ചു വാസ്തുശാസ്ത്രമായ കാര്യങ്ങളെ കുറച്ചാണ് ഇവിടെ പറയുന്നത്. ഒരു വീട് പണിയുമ്പോഴും വീട്ടിലേക് ആദ്യമായി താമസം തുടങ്ങുമ്പോഴും നമ്മൾ ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട കുറച്ചു വാസ്തുശാസ്ത്രമായ നിയമങ്ങൾ നോക്കാം.വാസ്തുശാസ്ത്രജ്ഞർ പറയുന്നത് ഒരു വീടിനു ചുറ്റും മതിൽ കെട്ടിയതിനു ശേഷം മാത്രം ആ വീട്ടിലേക് പുതുതായി താമസം മാറുക. വീടിനു ചുറ്റും ഉള്ള മറ്റു ദോഷങ്ങൾ ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളെ ബാധിക്കാതെ ആകും.

വീടിനു അടുത്തു അമ്പലങ്ങൾ ഉണ്ടെങ്കിൽ അവിടെ താമസിക്കുന്നത് ഉചിതമാണോ എന്ന് എല്ലാവരും ചോദിക്കുന്നതാണ്. അമ്പലത്തിൽ നിന്ന് 150 അടി അകലെ വീട് നിർമ്മിക്കുന്നത് ആണ് ഉചിതം. അതുപോലെ ഒരു അമ്പലത്തിന്റെ നിഴൽ ഗ്രഹത്തിന്റെ മേൽ പതിക്കുന്നത് നല്ലതല്ല എന്നാണ് പണ്ടുള്ളവർ പറഞ്ഞിട്ടുള്ളത് . കാഞ്ഞിരം, പുളി മരം, കൂവളം തുടങ്ങിയവ മതിലിനു പുറത്തു വച്ച് പിടിപ്പിക്കുന്നത് ആണ് നല്ലതു.

വീട് പണിയുന്നവർ ശ്രെദ്ധികേണ്ട മറ്റൊരു കാര്യമാണ് വീടിന്റെ മെയിൻ വാതിൽ പണിയുമ്പോൾ മറ്റു വാതിലുകളെക്കാൾ വലിപ്പവും സൗന്ദര്യവും കൂടുതൽ ആയിരിക്കണം. വീടിനു തൊട്ടു മുന്നിൽ ഒരു റോഡ് ഉള്ളവർ ആണെങ്കിൽ വീടിന്റെ തറ റോഡിനേക്കാൾ കുറയാം കൂടുതൽ ആയി പണിയണം.ഗസ്റ്റ് റൂം പണിയുമ്പോൾ ഇപ്പോഴും വടക്കു പടിഞ്ഞാറു ദിശയിൽ ആയിരിക്കണം. അതുപോലെ വയസായ ആൾക്കാർ വീട്ടിൽ ഉണ്ടെങ്കിൽ അവർ തെക്കു പടിഞ്ഞാറു ദിശയിൽ ഉള്ള റൂമിൽ കിടക്കുന്നത് നല്ലതാണ്‌. ആ മുറിയിൽ കിടക്കുമ്പോൾ തെക്കേ ഭാഗത്തേക്ക് തല വച്ച് കിടന്നു ഉറങ്ങുന്നത് അസുഗം കുറയാൻ സഹായിക്കും എന്ന് പണ്ടുള്ളവർ പറഞ്ഞിട്ടുണ്ട്.