


മലയാളത്തിലെ ഒരുപാട് ആരാധകരുള്ള ഒരു താര കുടുംബത്തിലെ അംഗമാണ് പൂർണിമ ഇന്ദ്രജിത്ത്. സുകുമാരനും മല്ലികാ സുകുമാരനും ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന ഈ കുടുംബത്തിലേക്ക് വന്ന മറ്റൊരു താരമായിരുന്നു പൂർണിമ. ഇന്ദ്രജിത്ത് എന്ന നടനെ മലയാളികൾക്ക് ഒരുപാട് ഇഷ്ടമാണ് ആ ഇഷ്ടം അദ്ദേഹത്തിന്റെ ഭാര്യയായ പൂർണിമയോട് എല്ലാവർക്കുമുണ്ട്. സിനിമാനടി ആയെങ്കിൽ കൂടി പൂർണിമയെ എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത് ഇന്ദ്രജിത്ത് എന്ന നടന്റെ ഭാര്യ ആയതിനു ശേഷമാണ്. വിവാഹത്തിനുശേഷം വീട്ടിൽഒതുങ്ങി കൂടിയിരുന്ന പൂർണിമ പിന്നീട് ഫാഷൻ ഡിസൈനർ എന്ന ലേബലിലേക്കും കൂടി മാറി. പ്രാണ എന്ന പേരിട്ട ബോട്ടിക്ക് വളരെ വേഗത്തിലാണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്. നിരവധി മികച്ച ഡിസൈനുകൾ ആളുകളിലേക്ക് എത്തിക്കാൻ പ്രാണക്ക് സാധിച്ചു.



ഇൻസ്റ്റാഗ്രാമിൽ സജീവമായ പൂർണിമ ഇന്ദ്രജിത്ത് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ആരാധകർ ആഘോഷമാക്കാർ ഉണ്ട്. എന്നാൽ നിരവധി ആളുകൾ പൂർണ്ണിമക്കെതിരെ വിമർശനങ്ങളുമായും എത്താറുണ്ട്. ദിലീപ് നായകനായ വർണ്ണക്കാഴ്ചകൾ എന്ന സിനിമയിലൂടെയാണ് പൂർണിമ അഭിനയ രംഗത്തേക്ക് എത്തിയത്.



രണ്ടാം ഭാവം, വല്യേട്ടൻ നാറാണത്ത് തമ്പുരാൻ, ഉന്നതങ്ങളിൽ തുടങ്ങിയ സിനിമകളിൽ പൂർണിമ ഇന്ദ്രജിത്ത് അഭിനയിച്ചിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന നിവിൻപോളി ചിത്രത്തിലാണ് പൂർണിമ ഇന്ദ്രജിത്ത് അവസാനമായി അഭിനയിച്ചത്. ചിത്രം റിലീസിങ്ങിന് ഒരുങ്ങുന്നു. പൂർണ്ണിമയും രണ്ടു മക്കളും ഇന്ദ്രജിത്തും അടങ്ങുന്ന കുടുംബം ആഘോഷങ്ങൾ ഒന്നും തന്നെ മുടക്കാറില്ല. അവരുടെ സന്തോഷങ്ങളും ആഘോഷങ്ങളും എല്ലാം അവർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ താരം തുറന്നു പറയുകയാണ് അമ്മ എന്തിന് നേരത്തെ വിവാഹം ചെയ്തു എന്ന് മക്കൾ ചോദിക്കാറുണ്ട് അന്ന് അത്



ശരിയായി തോന്നിയത് കൊണ്ടാണ് എന്ന് പൂർണിമ പറയുന്നു വിവാഹം കഴിക്കുമ്പോൾ ഇന്ദ്രന് 22 വയസാണ് തനിക്ക് 23 കൊച്ചു പിള്ളേരെ വിനോദയാത്രയ്ക്ക് വിട്ടതുപോലെ ആയിരുന്നു അത്. സാമ്പത്തികമായി അത്ര ശക്തമായ നിലയിൽ ആയിരുന്നില്ല തങ്ങൾ അപ്പോൾ പിന്നീട് പടിപടിയായി ഓരോന്ന് ഉണ്ടാക്കിയെടുത്തതാണ് തങ്ങൾ ഒരുമിച്ച് ഇപ്പോൾ 21 വർഷം ആവുകയാണ് സഹോദരങ്ങളെ പോലുള്ള ഫീലാണ് ഞങ്ങൾക്കിടയിൽ ഇപ്പോൾ കാലം ചെല്ലുമ്പോൾ അവർ നമ്മുടെ ശീലത്തിന് ഭാഗമാകുന്നത്. നീണ്ട കാലയളവിൽ ബന്ധത്തിൽ അതേ ആവേശം കണ്ടെത്തുന്നത് സ്വാഭാവികമായി ബുദ്ധിമുട്ടായി തീരും പിന്നെ ഒരു ഒഴുക്കിൽ അങ്ങനെ പോകും മക്കൾ വലുതായപ്പോൾ ഞങ്ങളുടെ ഉത്തരവാദിത്വവും പക്വതയും കൂടി ഭാര്യയും ഭർത്താവും എന്നതിലുപരി ഞങ്ങൾ രണ്ടുപേരും രണ്ടു വ്യക്തികൾ ആണെന്ന് മനസ്സിലാക്കുന്നു പേഴ്സണൽ സ്പേസ് ബഹുമാനിക്കാൻ ഞങ്ങൾ പരസ്പരം ശ്രമിക്കാറുണ്ട് ഒരിക്കലും പെർഫെക്റ്റ് കപ്പിൾ ആവാൻ തീരുമാനിച്ച വരല്ല ഞങ്ങൾ ഹാപ്പിയായി ജീവിക്കുക എന്നത് മാത്രമാണ് ഞങ്ങൾ ചിന്തിക്കുന്നതെന്നും പൂർണിമ പറയുന്നു