ലാല്‍ ജോസ് സംവിധാനം ചെയ്ത മികച്ച സിനിമകളില്‍ ഒന്നായിരുന്നു ഡയമണ്ട് നെക്ലേസ്. ഫഹദ് ഫാസില്‍, സംവൃത സുനില്‍, അനുശ്രീ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച വിജയവും നേടിയിരുന്നു. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത് 2012ലായിരുന്നു.ചിത്രത്തില്‍ സംവൃത അവതരിപ്പിച്ച കഥാപാത്രത്തിലേക്ക് ആദ്യം ആലോചിച്ചിരുന്നത് മംമ്ത മോഹന്‍ദാസിനെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.’ഡയമണ്ട് നെക്ലെയ്‌സില്‍’ സംവൃതചെയ്ത വേഷത്തിലേക്ക് മംമ്തയെ ആലോചിച്ചിരുന്നു.

എന്നാല്‍ മംമ്തയുടെ ജീവിതവുമായി ബന്ധമുള്ള കഥാപാത്രമായതു കൊണ്ടാണ് മടിയുണ്ടായത്. കാന്‍സര്‍ ബാധിച്ച പെണ്‍കുട്ടിയുടെ വേഷം അഭിനയിക്കുന്നതു വൈകാരികമായ ഷോക്ക് ആകുമോ എന്ന് സംശയമായി.വീണ്ടും ആ രോഗാദിനങ്ങള്‍ താന്‍ ഓര്‍മ്മിപ്പിക്കുന്ന പോലെയാകുമോ എന്ന പേടിയിലാണ് മംമ്തയെ ഡയമണ്ട് നെക്ലേസിലേക്ക് വിളിക്കാതിരുന്നത് എന്നാണ് ലാല്‍ ജോസ് പറയുന്നത്.

അതേസമയം ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മ്യാവൂ ആണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൗബിനൊപ്പം നായികയെത്തിയത് മമ്ത മോഹന്‍ദാസാണ്. ലാല്‍ജോസിനോടൊപ്പമുള്ള മംമ്തയുടെ ആദ്യത്തെ ചിത്രം കൂടിയാണ് ‘മ്യാവൂ’. ചിത്രത്തിന്റെ മീറ്റിങ്ങിനു ശേഷം നിരവധി നല്ല അഭിപ്രായങ്ങൾ ആയിരുന്നു ചിത്രത്തിൽ ലഭിച്ചിരുന്നത് എന്നാൽ ഡയമണ്ട് നെക്ലേസിലെ സമൃദ്ധിയുടെ വേഷം ചെയ്യേണ്ട എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ബിലാൽ എന്ന ചിത്രമാണ് മംമ്തയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം