സൂപ്പർഹിറ്റ് പരമ്പരകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് ആതിര മാധവ്.
ഗർഭിണിയായ ശേഷം സീരിയലിൽ നിന്നും പിന്മാറിയിരുന്നു ആതിര.
സീരിയലിൽ നിന്നും പിന്മാറിയെങ്കിലും സോഷ്യൽമീഡിയ വഴി ആരാധകരോട് എല്ലാ വിശേഷങ്ങളും ആതിര മാധവ് പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആതിരയ്ക്ക് ആൺകുഞ്ഞ് പിറന്നിരിക്കുകയാണ്. നടിയുടെ സുഹൃത്തും സീരിയൽ

താരവുമായ അമൃത നായരാണ് ആതിരയ്ക്ക് കുഞ്ഞ് പിറന്ന സന്തോഷം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.
ഗുരുവായൂർ സന്ദർശനത്തിന് ഇടയിലായാണ് അമൃത ഈ സന്തോഷവാർത്ത അറിഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെ ആാണ് ആതിരയുടെ പുതിയ സന്തോഷത്തെ കുറിച്ച് അമൃത പ്രേക്ഷകരോട് പങ്കുവെച്ചത്. ഞാനിപ്പോൾ അറിഞ്ഞതേയുള്ളൂ. എന്റെ ബെസ്റ്റ്ഫ്രണ്ട് ആതിര പ്രസവിച്ചു. നോർമൽ ഡെലിവറിയായിരുന്നു. ആൺ കുഞ്ഞാണ്.
അവളെ ആദ്യമായി കാണാൻ

പോയപ്പോഴും പിന്നീട് കാണുമ്പോഴും എല്ലാം ആൺകുഞ്ഞ് ആയിരിക്കും എന്നാണ് ഞാൻ പറയാറുള്ളത്. എന്റെ മരുമകനായിരിക്കും എന്ന് ഞാൻ തമാശ പറയാറുണ്ടായിരുന്നു. അപ്പോൾ എന്റെയടുത്ത് പലരും പറഞ്ഞു അങ്ങനെയൊന്നും പറയരുതെന്ന്.
ദൈവം തരുന്ന കുഞ്ഞല്ലേ അങ്ങനെയൊന്നും പറയരുതെന്നായിരുന്നു ചിലർ പറഞ്ഞത്. ആണാണെങ്കിലും പെണ്ണാണെങ്കിലും സ്വീകരിക്കില്ലേ പിന്നെന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് തോന്നിയിരുന്നു. ഞങ്ങൾ തമാശയ്ക്ക് പറഞ്ഞതാണ്. എന്തായാലും ആരാധകർ ഏറെ സന്തോഷത്തിലാണ് പ്രിയ താരത്തിന് ആൺകുഞ്ഞ് ജനിച്ചതിനു സന്തോഷം