ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികാ നടിയായി മാറിയ താരമാണ് കാവ്യ മാധവൻ. സൂപ്പർഹിറ്റുകളായ നിരവധി സിനിമകളിൽ അഭിനയിക്കുകയും നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് കാവ്യ.
അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും എഴുത്തിലും എല്ലാം കഴിവ് തെളിയിച്ചിട്ടുള്ള കാവ്യാ മാധവൻ ഒരിക്കൽ സമൂഹത്തിൽ സൗന്ദര്യത്തേയും ബുദ്ധിയേയും കുറിച്ചുള്ള പൊതു ബോധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് നടിയും സുഹൃത്തുമായ സരയുവിന്റെ പുസ്്തകത്തിന്റെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു കാവ്യ മാധവൻ.
ചക്കരമുത്ത് എന്ന

സിനിമയ്ക്കിടയിലായിരുന്നു സരയുവിനെ ആദ്യമായി കാണുന്നത്. അതിൽ അഭിനയിക്കാൻ വന്നതാണ്. അന്ന് പ്ലസ് ടു എന്തോ പഠിക്കുകയാണ്.
അങ്ങനെയാണ് ആദ്യമായി കാണുന്നതെന്നാണ് കാവ്യ പറയുന്നത്. തങ്ങൾ പിന്നീട് നല്ല കൂട്ടാവുക ആയിരുന്നു എന്നാണ് കാവ്യ മാധവൻ പറയുന്നത്. പിന്നീട് ഒരുമിച്ചിട്ട് അഭിനയിച്ചിട്ടില്ലെങ്കിലും പല പല ഫംഗ്ക്ഷൻസിലൂടെയായി ഞങ്ങൾ കാണാറുണ്ടായിരുന്നു. പിന്നെ നാടുമായും ചെറിയൊരു ബന്ധമുണ്ട സരയുവിന്റെ അമ്മ കണ്ണൂർകാരിയാണ്. അതുംകൂടി അറിഞ്ഞപ്പോൾ ഞങ്ങൾ തമ്മിലുള്ള അടുപ്പം ദൃഢമാവുകയായിരുന്നു എന്നാണ് താരം കൂട്ടുകാരിയെക്കുറിച്ച് പറഞ്ഞത്. അടുത്ത സുഹൃത്താണെങ്കിലും സരയു എഴുതുമായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് കാവ്യ പറയുന്നത്. സരയു അഭിനയിക്കും, നൃത്തം ചെയ്യും എന്നൊക്കെ അറിയാമെങ്കിലും

ഇങ്ങനെയൊരു രീതിയിലിലേക്ക് കൂടി താൽപര്യമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.
ഈയ്യടുത്ത കാലത്താണ് പച്ച എന്നൊരു ഷോർട്ട് ഫിലിം കണ്ടത്. ഇത്രയും കാലം കണ്ടോണ്ടിരിക്കുന്ന ആളിൽ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാണ് സരയുവിനെക്കുറിച്ച് കാവ്യ പറഞ്ഞത്. അത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് പറഞ്ഞ കാവ്യ പൊതുവെ ആളുകൾക്ക് തെറ്റായൊരു ധാരണയുണ്ട്.
സിനിമാനടികൾക്ക് ബുദ്ധി അൽപ്പം കുറവാണെന്നാണ് പലരുടേയും ധാരണ. ഞാനൊക്കെ വന്നത് കൊണ്ടാണോ അങ്ങനെയൊരു ധാരണ എന്നറിയില്ല. അങ്ങനെയൊരു ചിന്ത പലരിലുമുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഞാൻ ആദ്യമായിട്ടൊരു പാട്ടെഴുതിയപ്പോഴും എല്ലാവർക്കും അത്ഭുതമായിരുന്നു. സത്യം പറ ഇത് നീ തന്നെ എഴുതിയതാണോ എന്നായിരുന്നു ചോദ്യങ്ങൾ എന്നാണ് കാവ്യ പറയുന്നത്.