മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സ്വാസിക. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്താണ് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം താരം സ്വന്തമാക്കിയത്. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു ഇത്. ഇപ്പോഴിതാ സ്വാസികയുടെ ചില ചിത്രങ്ങളും വീഡിയോകളും എല്ലാം ശ്രദ്ധ നേടുകയാണ്.


നാരി പൂജയിൽ പങ്കെടുക്കുന്ന സ്വാസികയുടെ വീഡിയോ ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഭ്രമാരാംബിക ക്ഷേത്രത്തിൽ നാരീപൂജയ്ക്ക് എത്തിയതായിരുന്നു താരം. വളരെ വിശേഷപ്പെട്ട പൂജയാണ് ഇത്. ഈ അടുത്താണ് തൻറെ വിവാഹത്തെക്കുറിച്ച് താരം ചില സൂചനകൾ നൽകിയത്. ഒമ്പതു വർഷത്തോളം ഉള്ള പ്രണയം ഉണ്ട് എന്നാണ് താരം പറഞ്ഞത്.

എന്നാൽ കൂടുതൽ കാര്യങ്ങൾ താരം വെളിപ്പെടുത്തിയില്ല.
പ്രശസ്ത സിനിമാ സീരിയൽ താരം അനു ജോസഫിൻറെ യൂട്യൂബ് ചാനലിൽ ആണ് താരം വെളിപ്പെടുത്തൽ നടത്തിയത്. പ്രണയ വിവാഹമാണോ എന്ന് അന്ന് ചോദിച്ചപ്പോൾ ആണ് താരം മറുപടി നൽകിയത്. മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ് താരം. പല സൂപ്പർഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട് ഇതിനകം.

മലയാള ടെലിവിഷൻ സിനിമ രംഗത്ത് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ നായികയാണ് സ്വാസിക. സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും സ്വാസിക തിളങ്ങിയത് ടെലിവിഷൻ രംഗത്തായിരുന്നു. ഒരുപാട് സീരിയലുകളിൽ ഒന്നും അഭിനയിച്ചില്ല എങ്കിലും സ്വാസിക ചെയ്ത സീരിയലുകൾ എല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ചിന്താവിഷ്ടയായ സീത എന്ന പരമ്പരയിലൂടെ ആളുകൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു സ്വാസിക പിന്നീട് ചില സാങ്കേതിക പ്രശ്നങ്ങൾമൂലം ഏഷ്യാനെറ്റിൽ നിന്നും ചിന്താവിഷ്ടയായ സീത സീരിയൽ നിർത്തിയെങ്കിലും പിന്നീട് ഫ്ലവേഴ്സ് ചാനലിൽ സീത എന്ന പേര് പരമ്പര വീണ്ടും തുടങ്ങിയിരുന്നു