ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് ബാലയും എലിസബത്തും. സെപ്റ്റംബർ അഞ്ചിന് നടത്തിയ വിവാഹ വിരുന്നിൽ താരങ്ങളും പങ്കെടുത്തിരുന്നു എന്നാൽ കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ ഇവരുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹക്കാര്യം പുറത്തറിയുന്നതിനും മാസങ്ങൾക്ക് മുൻപേ ഇരുവരും വിവാഹിതരായെന്ന വിവരമാണ് വിവാഹ തീയ്യതി പുറത്ത് വിട്ടതിലൂടെ വ്യക്തമാവുന്നത്. ഇപ്പോളിതാ ഇന്നത്തെ ഒന്നാം വിവാഹ വാർഷിഘത്തെക്കുറിച്ച് പറയുകയാണ് താരം,

കിടിലൻ പാട്ടിനൊപ്പം ഭാര്യയുടെ കൂടെ ഡാൻസ് കളിക്കുന്ന വീഡിയോയുമായിട്ടാണ് ബാല എത്തിയത്. വീഡിയോയിലൂടെ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നും’ നടൻ വിശദീകരിച്ചു. മാർച്ച് മുപ്പതിനെ കുറിച്ച് പറയാൻ എലിസബത്തിനോട് ബാല ആവശ്യപ്പെടുകയായിരുന്നു. ‘ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികമാണെന്ന്’ എലിസബത്ത് പറഞ്ഞു.

ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ച ഒരുപാട് പേരുണ്ട്. അവർക്കെല്ലാവർക്കും ഞങ്ങൾ രണ്ട് പേരും ഞങ്ങളുടെ കുടുംബവും ചേർന്ന് നന്ദി പറയുന്നു. ദൈവം അനുഗ്രഹിക്കട്ടേ.. എന്നുമാണ് വീഡിയോയിൽ ബാല പറയുന്നത്. അതിന് ശേഷവും ഭാര്യയുടെ കൂടെ കിടിലൻ ഡാൻസ് പെർഫോമൻസ് നടത്താനും താരം ശ്രമിച്ചിരുന്നു. താരത്തിന്റെ പോസ്റ്റിന് താഴെ വിവാഹ വാർഷിക ആശംസകൾ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. ബാല പറഞ്ഞ ചില വാക്കുകൾ മുൻപ് ട്രോളുകളിൽ നിറഞ്ഞു നിന്നിരുന്നു. ഗായിക അമൃതയെ ആയിരുന്നു ബാല നേരത്തെ വിവാഹം ചെയ്തത്.