നസീബ മഹറായി ചോദിച്ചത് ഇതാണ്…..

അപൂർവ്വ വിവാഹം|Viral Marriage THIS IS  A LESSON FOR THOSE WHO ASK FOR MAHER | NAZAR BANDHU | NABESSA

 

സേവ്ത ഡേറ്റ് ഉം പോസ്റ്റ്‌ വെഡിങ് ഷൂട്ട്ടും ആയി വിവാഹം ആഡംബരത്തിന്റെ അടയാളം ആയി മാറുന്ന ഈ കാലത്ത് ലോകത്തു ആർക്കും സിംപിൾ ആവാൻ കഴിയാത്ത വിധം സിംപിൾ ആയി വിവാഹം ചെയ്തിരിക്കുക ആണ് നാസറും നസീബയും. ഈ കാലത്തെ ആഡംബര കല്യാണങ്ങൾക്ക് ഇടയിൽ ഇതരത്തിലും ആൾക്കാർ ഉണ്ട് എന്നത് അവിശ്വസനീയ മായ കാര്യം തന്നെ. സ്വർണം അണിയാതെ പുതു വസ്ത്രം അണിയാതെ നാട്ടുകാരെ വിളിച്ചു കൂട്ടാതെ ആയിരുന്നു ഇരുവരുടെയും കല്യാണം. ഇരുവരുടെയും വിവാഹം ലളിതം ആയി മതി എന്ന് തീരുമാനിച്ചപ്പോൾ ഇരുവർക്കും ഒട്ടനവധി എതിർപ്പുകൾ നേരിടേണ്ടി വന്നു. അനാഥകുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകി കൊണ്ട് നാസർ നസീബയുടെ അനാഥ കുട്ടികൾക്ക് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം നിറവേറ്റി കൊടുത്തു.അത് ആയിരുന്നു മഹർ. സ്വർണം അല്ല മഹർ ആയി കൊടുക്കേണ്ടത് പെൺ ആഗ്രഹിക്കുന്നത് ആണ് മഹർ ആയി കൊടുക്കേണ്ടത്. മഹർ പൊതുവെ സ്ത്രീകൾ സ്വർണ ആഭരണം ആയി വാങ്ങി അണിയൽ ആണ് പതിവ്. ചിലർ സ്വർണം അല്ലാതെ സ്വന്തം ആയി സൂക്ഷിച്ചു വെക്കാൻ പറ്റുന്നതും മഹർ ആയി വാങ്ങാറുണ്ട്. എന്നാൽ നസീബ മറ്റുള്ളവർക്ക് ഒരു സഹായം ആയി മാറട്ടെ തന്റെ മഹർ എന്ന് ആണ് കരുതിയത്. ആ തീരുമാനം നാസറിനും ഇഷ്ടം ആയി.ഓർമ്മക്കായി ഒരു മോതിരം എങ്കിലും നൽകണം എന്ന് നാസിർ കരുതിയെങ്കിലും ഒരു ആപരണവും വേണ്ട എന്ന നസീബയുടെ ആഗ്രഹം നസീബും സ്വീകരിക്കുക ആയിരുന്നു.ഒന്ന് ആലോചിക്കുമ്പോൾ വിവാഹം എന്ന രണ്ട് കുടുംബങ്ങൾ ഒന്നാവുന്ന പുതിയ ജീവിതം പിറക്കുന്ന മഹത്തായ ഒരു കർമത്തെ ആഡംബരം കൊണ്ട് നിറഞ്ഞ സംഗീർണങ്ങളിൽ തളച്ചു ഇട്ടേക്കുക ആണ്.

Leave a comment

Your email address will not be published.