ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ, നൂറ്റാണ്ടുകൾ പഴക്കമുള്ള തൂക്കുപാലം കാണാം….

ഒരു പക്ഷേ; ചിത്രങ്ങളിൽ നിന്നു തന്നെ മനസ്സിലായി കാണും ഇത് നമ്മുടെ കൊല്ലം ജില്ലയിലെ പുനലൂർ തൂക്കുപാലം ആണെന്ന്.. അതെ!! ഇതു തന്നെയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ തൂക്കുപാലം, തിരുവിതാംകൂർ ഭരിച്ചിരുന്ന ആയില്യം തിരുനാൾ കാലത്ത് ആണ്  ഇങ്ങനെയാണു തൂക്കുപാലത്തിന്റെ പണി പൂർത്തീകരിച്ചത്.. അതിശക്തമായി ഒഴുകിക്കൊണ്ടിരുന്ന കല്ലടയാറിന് മുകളിലൂടെ ഒരു പാലം നിർമ്മിക്കേണ്ടത് എന്നത്തേയും  പ്രധാന ആവശ്യമായിരുന്നു… തൂണുകളിൽ നിൽക്കുന്ന ഒരു പാലം – ഇത്ര ശക്തമായ ഒഴുകുന്ന കല്ലടയാറിനു കുറുകെ നിർമ്മിക്കുക എന്നത് ശ്രമകരമായ പ്രവർത്തി ആയതിനാലാണ്

ഇവരുടെ ചിന്ത തൂക്കുപാലത്തിലേക്ക് കടന്നത്.. രണ്ട് വലിയ കരിങ്കൽ കമാനങ്ങളിൽ നിന്ന് ബന്ധിച്ചിരിക്കുന്ന ചങ്ങലകളിൽ ആണ് പാലം നിലനിൽക്കുന്നത്…
പാലം പണി പൂർത്തീകരിച്ചത് 1877 ലാണ്.. കല്ലടയാറിന് ഒരു വശത്ത് വലിയ വനമായിരുന്നു.. ഈ വനത്തിൽ നിന്നുള്ള വന്യജീവികളുടെ നേരിട്ടുള്ള ആക്രമണത്തേ തടയാൻ തൂക്കുപാലം നിർമ്മിക്കുക വഴി സാധിച്ചു, കാരണം പാലം കയറുമ്പോൾ ചെറുതായി കുലുക്കം ഉണ്ടാവുകയും മൃഗങ്ങൾ ഭയപ്പെടുകയും ചെയ്യും..
പുന എന്നാൽ വെള്ളം, ഊര് എന്നാൽ ഗ്രാമം എന്നാണ് അർത്ഥം..വെള്ളത്തിന് അരികിൽ

ആയുള്ള ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്ന അർത്ഥത്തിൽ പുനലൂർ പാലം എന്ന് ഈ പാലം നാമകരണം ചെയ്യപ്പെട്ടു..
  2212 ദിവസങ്ങൾ കൊണ്ടാണ് ഇംഗ്ലണ്ടിൽ നിന്ന് എത്തിച്ച അസംസ്കൃത വസ്തുക്കൾ കൊണ്ട് പാലം പണി പൂർത്തീകരിച്ചത്.. എണ്ണമറ്റ  കൽപണിക്കാരുടെ കഷ്ടപ്പാടിന്റെ ഫലമായാണ് ഇവിടെ രണ്ട് വലിയ കരിങ്കൽ കമാനങ്ങളും ഇതിലുള്ള ശംഖുമുദ്രയും നിർമ്മിക്കപ്പെട്ടത്.. ഇതുമായി ബന്ധിപ്പിച്ചിട്ടുള്ള വലിയ ചങ്ങലകൾ ഇരുവശത്തുമായി നാല് കിണറുകളും ആയി ബ്ലോക്ക് ചെയ്തിരിക്കുന്നു..

ഈ ചങ്ങലകൾ തമ്പക തടി പാളികൾ കൊണ്ടുള്ള പ്ലാറ്റ്ഫോം ആയി ബന്ധിപ്പിച്ചിട്ടുണ്ട്.. ചങ്ങലയുടെ ശക്തി കൊണ്ട് തന്നെ ഇതിലൂടെ വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കും.. 1990ൽ പുരാവസ്തു  വകുപ്പ് പുനലൂർ പാലം ഏറ്റെടുക്കുകയും, പിന്നീട് കാലക്രമത്തിൽ ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കുകയും, സംരക്ഷിക്കപ്പെടുകയും ചെയ്തു.. പാലത്തിൽ നിന്ന് ഇരു വശത്തേക്കുള്ള പുഴയുടെ കാഴ്ച വളരെ മനോഹരമാണ്…

MENU

Leave a Reply

Your email address will not be published. Required fields are marked *