മരക്കാറിനു വേണ്ടി ഞാനും ലാലും പ്രതിഫലം ഒന്നും വാങ്ങിയിട്ടില്ല!! ആന്റണിയെ പഴയ ജീവിതത്തിലേക്ക് തള്ളിവിടാൻ ഞാനും ലാലും ആഗ്രഹിക്കുന്നില്ല!! പ്രിയദർശൻ തുറന്നുപറയുന്നു!!

മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒരു തീയേറ്റർ റിലീസ് ചിത്രമായിരുന്നു. എന്നാൽ ഈ അടുത്തിടെയാണ് ചിത്രം ഓടിടി റിലീസിന് വിട്ടുകൊടുക്കുകയാണ് എന്ന നിർമാതാവായ ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചത്. ഇതോടെ മരയ്ക്കാർ എന്ന ചിത്രത്തിലെ ചൂടൻ ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള തന്റെ കാര്യങ്ങൾ തുറന്നു പറയുകയാണ് പ്രിയദർശൻ 25 വർഷത്തോളം കാത്തിരുന്ന് തന്നെ സ്വപ്നം മരയ്ക്കാർ

സൃഷ്ടിച്ചെടുത്ത സംവിധായകനാണ് പ്രിയദർശൻ. ആന്റണി അയാളുടെ പഴയ ജീവിതത്തിലേക്ക് തള്ളിവിടാൻ താൻ ആഗ്രഹിക്കാത്ത അതുകൊണ്ടാണ് മരയ്ക്കാർ ഒടിയൻ റിലീസ് ചെയ്യാന്സമ്മതിച്ചത് മലയാളത്തിനു താങ്ങാൻ പറ്റുന്ന സിനിമയല്ല മരയ്ക്കാർ ഈ സിനിമ ഞാനും മോഹൻലാലും 25 വർഷമായി സ്വപ്നം കാണുന്ന ചിത്രം കൂടിയാണ് ഈ സിനിമ റിലീസ് ചെയ്യുമ്പോൾ തിരുവനന്തപുരത്തെ തിയേറ്ററിൽ അടുത്തിരുന്ന കാണണമെന്ന് ഡബ്ബിങ് തീയേറ്ററിൽ നിന്ന് പിരിയുമ്പോൾ ഞങ്ങൾ പറഞ്ഞ അവസാനിപ്പിച്ചത് ആന്റണി ഒന്നുമില്ലായ്മയിൽ നിന്നാണ് ഇവിടം വരെ എത്തിയത് നന്നായി കഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം ഇതെല്ലാം ഉണ്ടാക്കിയെടുത്തത് സ്വന്തം ജീവിതമാണെന്ന് ലാലിനെയും എന്നെയും വിശ്വസിച്ചാണ് അത് അദ്ദേഹം ചെയ്തതെന്നും ഞാനും മോഹൻലാലും ഒരു പൈസ പോലും ഈ സിനിമയ്ക്ക് പ്രതിഫലം വാങ്ങിയിട്ടില്ല എന്നാണ് പ്രിയദർശൻ പറയുന്നത് ലാഭം

കിട്ടുമ്പോൾ എടുക്കാം എന്നാണ് ഞങ്ങൾ പറഞ്ഞത് രണ്ടുവർഷമായി പലിശയും കൂട്ടുപലിശയും നൽകി ഒരക്ഷരം പറയാതിരുന്ന ആ മനുഷ്യനെ തിരിച്ചു പഴയ ജീവിതത്തിലേക്ക് തള്ളിവിടാൻ പടം തിയേറ്ററിൽ മതി എന്ന് മോഹൻലാലിന്റെ ഒരു വാക്കു മതി പക്ഷേ ഞങ്ങൾ അത് ചെയ്യില്ല പഴയ അവസ്ഥയിലേക്ക് തള്ളിവിട്ടു ആഘോഷം എനിക്കും ലാലിനും വേണ്ട ഇതുവരെ സ്ക്രീനിൽ കാണാൻ പറ്റാത്തതിൽ എനിക്കും ആന്റണി ഉണ്ടാകുന്നത് പോലുള്ള വിഷമം വേറെ ആർക്കും ഉണ്ടാകില്ല എന്നും പ്രിയദർശൻ പറയുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *