വാസ്തുവിദ്യയുടെ ശ്രദ്ധിക്കപ്പെടുന്ന ഉദാഹരണം.. മധ്യപ്രദേശിലെ സാസ് ബാഹു ക്ഷേത്രം കാണാം..

മധ്യപ്രദേശിന്റെ മാത്രം ഗ്വാളിയാറിലെ നഗ്‌ദാ യിൽ ആണ് ഈ വിസ്മയം.. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഗ്വാളിയാർ ഗോപഗിരി, ഗോപചാല, ഗോപാദ്രി എന്നീ പേരുകളിൽ അറിയപ്പെടുന്ന മൂന്ന് സ്ക്വയർ കിലോമീറ്ററുകൾ ഉൾക്കൊള്ളുന്ന കോട്ട നിർമ്മിച്ചത്.. പല തവണകളിലായി കോട്ടയ്ക്ക് നാശം സംഭവിച്ചിരുന്നു, എങ്കിലും പിന്നീട് പുനരുദ്ധാരണം ചെയ്തെടുക്കുകയായിരുന്നു.. കോട്ട ഒരു കൂട്ടം കെട്ടിടങ്ങളുടെ സമുച്ചയമാണ്.. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് സാസ്‌ ബാഹു ക്ഷേത്രം, വലുതും ചെറുതുമായ രണ്ടു ക്ഷേത്രങ്ങളെ ഒന്നിച്ച് വിളിക്കുന്ന പേരാണ് സാസ്‌ ബാഹു ക്ഷേത്രം എന്ന്.. ഇതിൽ സാസ്‌

എന്നത് വലുതും, ബാഹു എന്നത് ചെറിയ ക്ഷേത്രവുമാണ്.. ശരിക്കും വാസ്തുവിദ്യയുടെ പൂർണ്ണ ഉദാഹരണമാണ് സാസ് ബാഹു ക്ഷേത്രം എന്ന് പറയാം..അത്ര പണികൾ ആണ് ഇവിടെ ചെയ്തിരിക്കുന്നത്..  ഇവയെ സാസ്‌ എന്നും സാസ്‌ ബാഹു എന്നും സഹസ്ത്രബാഹു ക്ഷേത്രമെന്നും അറിയപ്പെടുന്നു… സഹസ്ത്രബാഹു – ആയിരം കൈകളുമായി നിർത്തുന്ന വിഷ്ണു ഭഗവാനെ സൂചിപ്പിക്കുന്നു.. 1092 കച്യപഘട്ട  ഭരണാധികാരി ആയിരുന്ന മഹിപാലയാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത്.. 300 അടിയോളം ഉയരത്തിലുള്ള ഇടുങ്ങിയ പാറകളിൽ ആണ് ഗോപഗിരി കോട്ടയും ഇതിനോടനുബന്ധിച്ചുള്ള ഉള്ള ബാഹു

ക്ഷേത്രവും ഉള്ളത്.. ക്ഷേത്രത്തിൻറെ വലിയ ഭാഗമായ ആയ സാസ് മൂന്നുനിലകളോട് കൂടിയതും ബാൽക്കണികളും ഫൗണ്ടേഷനുകളും കൂടിഉള്ള ഭൂമിജാ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.. സീലിങ് 100 അടിയോളം മുകളിൽ ആണുള്ളത്, ക്ഷേത്രത്തിലേക്ക് മൂന്ന് പ്രവേശനകവാടം ഉണ്ട് ,കവാടത്തിൽ നിന്ന് മുഖ മന്ദിരത്തിലേക്ക് ഇവിടെനിന്ന് പ്രധാന മണ്ഡപത്തിലേക്ക് പോകാം… ബാഹു ക്ഷേത്രത്തിൽ ആണെങ്കിൽ മണ്ഡപത്തിനു ചുറ്റും ധാരാളം കൊത്ത് പണികൾ ഉണ്ട്.. രണ്ടും ക്ഷേത്രങ്ങളിലും

ധാരാളം  പ്രതിമകളും കാണാം.. നൂറ്റാണ്ടുകൾ മുന്നേയുള്ള എല്ലാതരം മഹനീയ കാഴ്ചകളും ഇവിടെ ആസ്വദിക്കാൻ കഴിയും.. പുരാണത്തോടും ചരിത്രത്തോടും താല്പര്യമുള്ളവർക്കും കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നവർക്കും ഇങ്ങോട്ടേക്ക് തീർച്ചയായും ഒരു യാത്ര നടത്താം…

MENU

Leave a Reply

Your email address will not be published. Required fields are marked *