എന്റെ ശരീരത്തെക്കുറിച്ച് പറയാൻ ഇവർക്ക് എന്താണ് അവകാശം !!മാളവിക മോഹൻ വെളിപ്പെടുത്തുന്നു..

സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടപെട്ട നടിയാണ് മാളവിക മോഹനൻ. ഛായാഗ്രാഹകനായ മോഹനന്റെ മകളായ മാളവിക ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നതാണ്. ഛായാഗ്രാഹകനായ അഴകപ്പൻ ആദ്യം ആയി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നെങ്കിലും മാളവിക എന്ന നടിയെ എല്ലാവരും ശ്രെദ്ധിച്ചിരുന്നു. അതിന് ശേഷം തമിഴകത്തേക്ക് ചേക്കേറി നടി ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിളങ്ങി നിൽക്കുകയാണ്.

സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം പേട്ടയിൽ അഭിനയിച്ചതോട് കൂടി മാളവിക തമിഴകത്തെ ഏറ്റവും ഡിമാൻഡ് ഉള്ള നടി ആയി മാറി. പിന്നീട് ഇളയദളപതി വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ നായിക വേഷത്തിലായിരുന്നു മാളവിക എത്തിയത്. മികച്ച പ്രകടനം ആയിരുന്നു മാളവിക ചിത്രത്തിൽ കാഴ്ചവച്ചത്. ഇപ്പോൾ തന്റെ ആദ്യ ചിത്രമായ പട്ടം പോലെ എന്ന ചിത്രത്തിന്റെ പരാജയം തനിക്ക് വലിയ ആഘാതം ആയിരുന്നുവെന്ന് വെളിപ്പെടുതുകയാണ് മാളവിക.
ബാക്കി എല്ലാ പരാജയങ്ങളും പ്രൈവറ്റ് ആണെങ്കിൽ സിനിമയിലേത് പബ്ലിക് ആണെന്നും അത് വലിയ ആഘാതം ഉണ്ടാക്കി എന്നും താരം വെളിപ്പെടുത്തുന്നു.


എന്റെ ശരീരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും പരിഹസിച്ചു. അസ്ഥി കൂടത്തിൽ തൊലിവെച്ചു പിടിപ്പിച്ച പോലെ എന്ന് വരെ കമെന്റുകൾ വരെ ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടു.എന്റെ ശരീരത്തെകുറിച് പറയാൻ ഇവർക്കു ഒക്കെ എന്താണ് അവകാശം? ഇപ്പോഴും ആ കാര്യങ്ങൾക്ക് മലയാളത്തിൽ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. ഇറക്കം കുറഞ്ഞ വസ്ത്രമിട്ടാൽ പോലും സൈബർ ആക്രമണം നേരിടുന്നുണ്ട്. പരാജയം എന്നെ കൂടുതൽ സ്ട്രോങ്ങ്‌ ആക്കി. അങ്ങനെ സ്ട്രോങ്ങ്‌ ആകാൻ ഉള്ള പരീശീലനം ആയിരുന്നു ആ സിനിമ എന്ന് എനിക്കിപ്പോൾ തോന്നുന്നു. ഇപ്പോൾ വിജയത്തെയും പരാജയത്തെയും നേരിടാൻ ഞാൻ പഠിച്ചു വെന്നും താരം വ്യക്തമാക്കുന്നു.

Leave a comment

Your email address will not be published.