
വട്ടയപ്പം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ: നല്ല സോഫ്റ്റായ അരിപ്പൊടി നാല് കപ്പ്, അരക്കപ്പ് ചൂടുവെള്ളം, ഒന്നര കപ്പ് തേങ്ങാപ്പാൽ, അര ടീസ്പൂൺ ഈസ്റ്റ്, മുക്കാൽ കപ്പ് പഞ്ചസാര, അഞ്ച് ഏലക്ക, കുറച്ചു വെളുത്തുള്ളി, 2 ടീസ്പൂൺ നെയ്യ്, കുറച്ച് കശുവണ്ടി, ഉണക്കമുന്തിരി, 5, 6 ചെറി ആവശ്യത്തിനുള്ള ഉപ്പും എടുക്കാം.. അര ടിസ്പൂണ് ഈസ്റ്റ്, അര ടേബിൾ സ്പൂൺ പഞ്ചസാരയും അരകപ്പ് ചൂടുവെള്ളത്തിലേക്ക് ഇടാം.. ഇനി ഇത് നന്നായി ഇളക്കി

യോജിപ്പിക്കുക, ഇനി അല്പസമയം മാറ്റിവെക്കാം.. അഞ്ച് ഏലക്കയും വെളുത്തുള്ളിയും ചതച്ച് എടുക്കാം.. 2 കപ്പ് വെള്ളം തിളക്കാൻ ആയി വെക്കാം, ഇതിലേക്ക് 2 ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് ഇളക്കി തിളപ്പിക്കുക.. അഞ്ചു മിനിറ്റ് തിളച്ച അരിപ്പൊടി, വെള്ളം എന്നിവ തണുക്കാനായി വയ്ക്കാം.. തണുത്തശേഷം ബാക്കിയുള്ള അരിപ്പൊടി, ഈസ്റ്റും പഞ്ചസാരയും ചേർത്ത വെള്ളം, ബാക്കിയുള്ള പഞ്ചസാര, എടുത്ത് വച്ച തേങ്ങാപാൽ, ഏലയ്ക്ക വെളുത്തുള്ളി എന്നിവ ചതച്ചത്, ആവശ്യത്തിനുള്ള ഉപ്പ് ഇതെല്ലാം

ചേർത്ത് നന്നായി ഇളക്കാം.. ഇനി സോഫ്റ്റായി അരച്ചെടുക്കുക, വട്ടയപ്പത്തിനുള്ള മാവ് അരച്ചെടുത്തശേഷം എട്ടുമണിക്കൂർ പുളിക്കാനായി വെക്കണം… ഫ്രിഡ്ജിൽ വയ്ക്കരുത്.. ഈ സമയത്തിന് ശേഷം ഒരു തട്ടിലേക്ക് നെയ് പുരട്ടിയ ശേഷം ഈ മാവ് ഒഴിക്കാം.. കശുവണ്ടി ചെറി ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം, ശേഷം നന്നായി തിളച്ച് വന്ന വെള്ളത്തിന് മുകളിൽ തട്ട് വെച്ചശേഷം മൂടിവെച്ച് 20 മിനിറ്റ് വേവിക്കാം… ഉണ്ടാക്കിയ അത്രയും മാവ് ഇതുപോലെ വട്ടയപ്പം ഉണ്ടാക്കി, തണുപ്പിച്ച് മുറിച്ച് കഴിക്കാം…
