കഴിഞ്ഞ 18 വർഷത്തോളമായി ഹിന്ദി സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് വിദ്യാബാലൻ. തന്റെ അഭിനയ മികവ് കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച വേഷങ്ങളിലൂടെ ആരാധകരെ പ്രീതിപ്പെടുത്താനും താരത്തിന് കഴിഞ്ഞു. താരം കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയ നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ്. ഇത്തരത്തിലുള്ള ഒരുപാട് സിനിമകളിൽ വേഷം ഇടാൻ ഉള്ള ഭാഗ്യം താരത്തിന് ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്

ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യൺ കൂടുതൽ ആരാധകർ ഉണ്ട്. പാ ഇഷ്കിയ ദം മറു ദം ഹമാരി മഹാഭാരത ടീം കഹാനി, തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകൾ ആണ്. തന്റെ അഭിനയ മികവുകൊണ്ടും തന്നെ ഉള്ള ഭാവപ്രകടനങ്ങൾ കൊണ്ടും ആണ് താരം വളരെ പ്രശസ്തി നേടിയത്. അഭിനയിച്ച വേഷങ്ങളെല്ലാം മികവുറ്റതാക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവാണ്. മലയാളി ആയിരുന്ന വിദ്യ മലയാള സിനിമയിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് എത്തേണ്ടത് എന്നാൽ എന്തൊക്കെയോ ഭാഗ്യ ദോഷങ്ങൾ കൊണ്ട് താരത്തിന് സാധിച്ചില്ല. ലോഹിതദാസ് സംവിധാനം ചെയ്ത മോഹൻലാലിനെ

നായകനാക്കി ഷൂട്ടിംഗ് തുടങ്ങാനിരുന്ന ചിത്രമായിരുന്നു ചക്രം. മോഹൻലാലിനോടൊപ്പം വിദ്യാബാലൻ ആയിരുന്നു ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയിരുന്നത് പിന്നെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ചിത്രം മുടങ്ങിപ്പോയി. പിന്നീട് ആ ചിത്രം പൃഥ്വിരാജും മീരാജാസ്മിനും ഒരുമിച്ച് ബിഗ് സ്ക്രീനിൽ എത്തിച്ചു. വിദ്യാബാലൻ തന്റെ അഭിനയമികവു കൊണ്ട് ഒരുപാട് അവാർഡുകൾ നേടിയെടുത്തിട്ടുണ്ട് 2014 ഇന്ത്യൻ ഗവൺമെന്റിന്റെ ഏറ്റവും വലിയ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ താരത്തെ തേടിയെത്തി 2011 ദി ഡേർട്ടി പിക്ചർ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് വിദ്യ നേടിയെടുത്തു. അന്തരിച്ചു പോയ സിൽക്ക് സ്മിതയുടെ ജീവിത കഥയായിരുന്നു ഡ്യൂട്ടി പിക്ചറിൽ. ചിത്രത്തിൽ സിൽക്ക് സ്മിതയുടെ വേഷത്തിലായിരുന്നു വിദ്യാബാലൻ എത്തിയിരുന്നത്.