
ക്യാമ്പസ് പശ്ചാത്തലത്തിൽ കമൽ സംവിധാനം ചെയ്ത 2002 പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ യുവതാര സുന്ദരിയാണ് ഭാവന. പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് സിഐഡി മൂസ സിനിമ അടക്കം നിരവധി ചിത്രങ്ങളിൽ സൂപ്പർ നായികയായി തുടങ്ങിയതിനുശേഷം തമിഴ് സിനിമാലോകത്ത് എത്തി താരം കൂടിയാണ് ഭാവന. മലയാളത്തിലും തെന്നിന്ത്യൻ
സിനിമാലോകത്തും ഒരുപോലെ ആരാധകരുള്ള താരം കൂടിയാണ് ഭാവന.. മമ്മൂട്ടി മോഹൻലാൽ അടക്കം നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിനു ലഭിച്ചു. കന്നഡയിലെ പ്രമുഖ നിർമാതാവായ നവീന ആണ് താരം വിവാഹം കഴിച്ചത് നീണ്ട ആറു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം മലയാളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം ഇപ്പോൾ.2017 പുറത്തിറങ്ങിയ ആദം ജൂണിലാണ് ഭാവന ഏറ്റവുമൊടുവിൽ മലയാളത്തിൽ അഭിനയിച്ചത് പൃഥ്വിരാജ്
ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത് ഇപ്പോൾ സിനിമയിൽ സജീവമാണ് താരം. അതേസമയം മലയാള സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ രംഗത്ത് ഏറെ സജീവമാണ് താരം. മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നതിന് കാരണം വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. ബജ്രംഗി ടു എന്ന ചിത്രത്തിലെ റിലീസുമായി ബന്ധപ്പെട്ടിട്ടുള്ള അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത് മലയാളസിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത് ബോധപൂർവ്വം ആണെന്നാണ് ഭാവന പറയുന്നത്