ഏവർക്കും ഇഷ്ടപ്പെടുന്ന പനിർ കൊണ്ട്, പനീർ റോൾസ് തയ്യാറാക്കാം..

പനീർ റോൾസ് ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ : ആവശ്യത്തിനു എണ്ണ, രണ്ടുകപ്പ് പനീർ, 2 സവാള, മാഗി വെജിറ്റബിൾ ക്യൂബസ്(5 എണ്ണം), കുറച്ചു മല്ലിയിലയും അരക്കപ്പ് ഗ്രീൻപീസും, കുറച്ച്  റൊട്ടിയും എടുക്കാം..

സവാള പൊടിയായി അരിഞ്ഞു വയ്ക്കാണം.. പനീർ ചെറിയ പീസസ് ആക്കി എടുക്കണം.. മാഗി വെജിറ്റബിൾ ക്യൂബ്സ് ചെറിയ പീസ് ആക്കി വെക്കാം.. ഗ്രീൻപീസ് അല്പസമയം വെള്ളത്തിലിട്ട ശേഷം നന്നായി വേവിച്ച് എടുക്കണം..

ഇനി ഒരു പാനിൽ എണ്ണ ചൂടാക്കിയശേഷം പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റണം. ഇത് ഇത് നന്നായി വഴന്ന്, ഇളം ബ്രൗൺ കളർ ആകുമ്പോൾ പൊടിച്ച പനീർ ചേർക്കാം… ശേഷം നന്നായി ഇളക്കാം, ഇനി നേരത്തെ വേവിച്ചുവെച്ച ഗ്രീൻ പീസ് ചേർക്കാം.. ഇനി മാഗി വെജിറ്റബിൾ ക്യൂബ്സ് ചേർത്ത് അത് ഇളക്കി യോജിപ്പിക്കാം… ശേഷം അരിഞ്ഞുവെച്ച മല്ലിയിലയും ചേർക്കാം..ആവശ്യമെങ്കിൽ ഉപ്പ്

ചേർക്കാം , കേട്ടോ.. ഇനി റൊട്ടി വെള്ളത്തിൽ മുക്കി  പരത്തി എടുക്കാം.. ഇതിലേക്ക് ഈ കൂട്ട് നിറച്ചശേഷം അരികുകൾ ഒട്ടിക്കാം,ശേഷം നന്നായി ചൂടായി കിടക്കുന്ന എണ്ണയിൽ ഇട്ട് വറുത്ത് എടുക്കാം… അങ്ങനെ ഉഗ്രൻ രുചിയിൽ പനീർ റോൾസ് തയ്യാറാണ്..വളരെ എളുപ്പത്തിൽ തയ്യാറാക്കവുന്ന ഈ പനീർ റോൾ ഇന്ന് തന്നെ ഉണ്ടാക്കി നോക്കു.. പനീർ ആരോഗ്യദായകം ആയതിനാൽ കുട്ടികൾക്കും വൃദ്ധർക്കും എത്ര വേണമെങ്കിലും കൊടുക്കുകയും ചെയ്യാം..