വീണ്ടും വിവാദക്കുരുക്കിൽ പെട്ട വലയുകയാണ് ഫ്ലവേഴ്സ് ടിവി നടി മുക്ത കഴിഞ്ഞദിവസം സ്റ്റാർ മാച്ച് എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ വെച്ച് തന്റെ മകൾ വീട്ടുജോലി ചെയ്യുന്നുണ്ട് എന്ന കാര്യം താരം വെളിപ്പെടുത്തിയിരുന്നു. താരം ഉദ്ദേശിച്ചത് ചെറുപ്രായത്തിൽ തന്നെ കുഞ്ഞിനെ ഇൻഡിപെൻഡൻസ് വളർത്തണം എന്നായിരുന്നു എങ്കിൽ പറഞ്ഞു വന്നപ്പോൾ കാര്യം കൈവിട്ടുപോയി. ഇപ്പോൾ മനുഷ്യാവകാശകമ്മീഷനും ബാലാവകാശ കമ്മീഷനും വാർത്താവിതരണ വകുപ്പും ആണ് ചാനലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പരിപാടിയുടെ കണ്ടന്റ് എന്താണെന്നു മനസ്സിലാക്കാതെ നേരിട്ട് അത് സംപ്രേഷണം ചെയ്യുന്നതിലൂടെ അത് പലരെയും മോശമായ രീതിയിൽ ബാധിക്കുന്നുണ്ട് എന്ന രീതിയിലാണ് ഏവരും കേസ് കൊടുത്തിരിക്കുന്നത്. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ സ്ത്രീവിരുദ്ധമായ വാക്കുകൾ പ്രയോഗിച്ചു എന്നപേരിലാണ് പരാതി ലഭിച്ചിരിക്കുന്നത് മുക്ത പറഞ്ഞ വാക്കുകൾ പരിപാടിയുടെ അവതാരകയും കൂടുതൽ സപ്പോർട്ട് ചെയ്ത പറഞ്ഞതോടെ ആരാധകരും രംഗത്ത് വരികയായിരുന്നു.

മകളെ അത്യാവശ്യം ക്ലീനിങ് കുക്കിംഗ് എല്ലാം ചെയ്യാൻ പരിശീലിപ്പിച്ചിട്ടുണ്ട് എന്നും പെൺകുട്ടികൾ ഇതെല്ലാം പിടിച്ചിരിക്കണം എന്നുമാണ് മുക്ത പറഞ്ഞത്. കല്യാണം കഴിയുന്നത് വരെ നമ്മൾ ആർട്ടിസ്റ്റുകളാണ് എന്നും കല്യാണം കഴിഞ്ഞ ശേഷം നമ്മൾ വീട്ടമ്മയാണ് എന്നും താരം പറഞ്ഞു. മുക്ത പറഞ്ഞ വാക്കുകൾ സ്ത്രീകൾ പഠിച്ച ഒരു നിലയിൽ എത്തേണ്ട ആവശ്യമില്ലെന്നും അവൾ മറ്റൊരു വീട്ടിൽ കയറി പോകേണ്ടതാണ് എന്നും ഉള്ള സ്ത്രീകളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്ന വാക്കുകൾ ആണെന്നാണ് പറയുന്നത്.