സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടപെട്ട നടിയാണ് മാളവിക മോഹനൻ. ഛായാഗ്രാഹകനായ മോഹനന്റെ മകളായ മാളവിക ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നതാണ്. ഛായാഗ്രാഹകനായ അഴകപ്പൻ ആദ്യം ആയി സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയിരുന്നെങ്കിലും മാളവിക എന്ന നടിയെ എല്ലാവരും ശ്രെദ്ധിച്ചിരുന്നു. അതിന് ശേഷം തമിഴകത്തേക്ക് ചേക്കേറി നടി ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിളങ്ങി

നിൽക്കുകയാണ്.. സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം പേട്ടയിൽ അഭിനയിച്ചതോട് കൂടി മാളവിക തമിഴകത്തെ ഏറ്റവും ഡിമാൻഡ് ഉള്ള നടി ആയി മാറി. പിന്നീട് ഇളയദളപതി വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ നായിക വേഷത്തിലായിരുന്നു മാളവിക എത്തിയത്. മികച്ച പ്രകടനം ആയിരുന്നു മാളവിക ചിത്രത്തിൽ കാഴ്ചവച്ചത്. ഇപ്പോൾ തന്റെ ആദ്യ ചിത്രമായ പട്ടം പോലെ എന്ന ചിത്രത്തിന്റെ പരാജയം തനിക്ക് വലിയ ആഘാതം ആയിരുന്നുവെന്ന് വെളിപ്പെടുതുകയാണ് മാളവിക.

ബാക്കി എല്ലാ പരാജയങ്ങളും പ്രൈവറ്റ് ആണെങ്കിൽ സിനിമയിലേത് പബ്ലിക് ആണെന്നും അത് വലിയ ആഘാതം ഉണ്ടാക്കി എന്നും താരം വെളിപ്പെടുത്തുന്നു.
മാളവികയുടെ വാക്കുകൾ ഇങ്ങനെ
.മമ്മൂട്ടി സാർ ആണ്‌ എന്നെ പട്ടം പോലെ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി. പക്ഷേ സിനിമ തിയേറ്ററിൽ അത്ര വിജയിച്ചില്ല എന്നതാണ് സത്യം. അത് ഹൃദയം നുറുങ്ങുന്ന വേദനയായി എനിക്ക്. എന്റെ പ്രായം ചെറുതായിരുന്നു പരാജയത്തെയും വിജയത്തെയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നു ഒന്നും എനിക്ക് അന്ന് അറിയില്ലാരുന്നു സിനിമയിൽ നായിക ആകുമ്പോൾ ആവേശത്തോടെ ഒരുപാട് പേർ ഉണ്ടാകും പക്ഷേ പരാജയപ്പെടുമ്പോൾ എന്ത്‌ ചെയ്യണം എന്നു ആരും പറഞ്ഞു തരില്ല എന്നും താരം കൂട്ടി ചേർത്തു.