പുതുമുഖ നടി നടന്മാരെ എപ്പോഴും മലയാളത്തിലേക്ക് സമ്മാനിക്കുന്ന സംവിധായാകാനും നിർമ്മാതാവും ആണ് വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസന്റെ നിർമാണത്തിൽ പുറത്തിറങ്ങിയ ചിത്രം ആയിരുന്നു ആനന്ദം. എഞ്ചിനീയർ വിദ്യാർത്ഥികൾ ടൂർ പോകുന്നതും അവരുടെ കോളേജ് ലൈഫും പ്രണയവും ഒക്കെ പറഞ്ഞ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഇതിൽ അഭിനയിച്ച മിക്ക പുതുമുഖങ്ങളും മലയാള സിനിമയിൽ അവരവരുടെ സ്ഥാനം കൈയ്യടക്കുകയും ചെയ്തു. അതിലൊരാൾ ആണ് അനാർക്കലി മരക്കാർ.

ആനന്ദത്തിനു ശേഷം ആസിഫ് അലി നായകനായ മന്ദാരം എന്ന ചിത്രത്തിൽ നായിക ആയി അനാർക്കലി എത്തിയെങ്കിലും ചിത്രം പരാജയം ആയിരുന്നു. പാർവതി തിരുവോത്തിനു ഒപ്പം ഉയരെ എന്ന ചിത്രത്തിൽ മികച്ച വേഷം ചെയ്യാൻ അനാർക്കലിക്ക് സാധിച്ചു. നിരവധി പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒരു കഥാപാത്രം ആയിരുന്നു അത്. അതുപോലെ തന്നെ പ്രിത്വിരാജിന്റെ വിമാനത്തിലും ശ്രെദ്ധിക്കപെടുന്ന ഒരു വേഷം ആണ് താരം ചെയ്തത്.

അതിനു ശേഷം വസ്ത്ര ദാരണത്തിന്റെ പേരിൽ നിരവധി സൈബർ ആ ക്രമണങ്ങൾ അനാർക്കലി നേരിട്ടിട്ടുണ്ട്.
കൊറോണ കാലം ആയത്തോട് കൂടി അനാർക്കലി മോഡലിംഗ് രംഗത്ത് കൂടി ശ്രെദ്ധ ചെലുത്താൻ തുടങ്ങിയത്. താരത്തിന്റെ ഓരോ ഫോട്ടോസും വമ്പൻ ജന ശ്രെദ്ധ തന്നെ നേടി. മിക്കപ്പോഴും ഫോട്ടോസിന്റെ പേരിൽ വിവാദങ്ങളിൽ പെടുന്ന നായിക കളിയുടെ രൂപത്തിൽ ഉള്ള ഫോട്ടോഷൂട്ടിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടു. ഇനി തന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു തെറ്റ് സംഭവിക്കില്ല എന്നാണ് താരം ആ വിമർശനങ്ങളോട് പ്രതികരിച്ചത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് പതിവുപോലെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ ഓരോരുത്തരും താരത്തോട് കമന്റ് പറഞ്ഞുകൊണ്ടിരിക്കുന്നത് ക്യൂട്ട് ബോർഡ് ലുക്കിലാണ് താരത്തിന് പുതിയ ഫോട്ടോഷൂട്ട് പുറത്തുവന്നിരിക്കുന്നത്