ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായി സ്വാസിക!!

ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് സ്വാസിക. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വന്നതായിരുന്നു സ്വാസിക അതിന്റെ ജഡ്ജായി വന്നിരുന്നത് ലാൽജോസ് ആയിരുന്നു ഇതേ പരിപാടിയിൽ തന്നെയായിരുന്നു അനുശ്രീയും മത്സരാർത്ഥിയായ എത്തിയിരുന്നത്. അയാളും ഞാനും

തമ്മിൽ എന്ന ചിത്രത്തിനുശേഷം ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു സ്വാസിക പിന്നീട് താരത്തെ 2 തമിഴ് ചിത്രങ്ങളിലും കണ്ടിരുന്നു എന്നാൽ ഒരു ഇടവേളയ്ക്കു ശേഷം മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയായിരുന്നു സ്വാസിക നിരവധി സീരിയലുകളിൽ അഭിനയിച്ചു എങ്കിലും കൂടുതൽ ഏറ്റെടുത്തത് പരമ്പരയിൽ പാലത്തിന്റെ അഭിനയമായിരുന്നു ഏറെ ശ്രദ്ധേയം അതുകൊണ്ടുതന്നെ താരത്തിന് പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ

അഭിനയിക്കാൻ അവസരം ലഭിച്ചു സംവിധാനംചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലെ തേപ്പുകാരിയുടെ വേഷം ഇന്നും മലയാളികൾ ഓർത്തിരിക്കുന്നു എന്നാൽ താരത്തിന് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കഥാപാത്രത്തെ നൽകിയത് വാസന്തി എന്ന ചിത്രമായിരുന്നു ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചു. ഇപ്പോൾ അഭിനയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് താരം. ഒരു അഭിനേതാവ് എന്നതിനപ്പുറം ഒരു നല്ല അവതാരിക കൂടിയാണ് സ്വാസിക. താരത്തിന് നിരവധി ആരാധകരാണുള്ളത്. താരം തന്റെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്ക് ചർച്ചാവിഷയമാകുന്നത് ചുവന്ന കലങ്കാരി സാരിയിൽ അതീവ സുന്ദരിയായ ആണ് താരം എത്തിയിരിക്കുന്നത് താരത്തിന് ചിത്രങ്ങൾ എപ്പോഴത്തെയും പോലെ തന്നെ ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്

MENU

Leave a Reply

Your email address will not be published. Required fields are marked *