ഞാൻ സിനിമയിൽ അഭിനയിക്കുന്നതു കൊണ്ട് ഇപ്പോഴും എന്റെ അച്ഛനും അമ്മയ്ക്കും നീരസമുണ്ട് തുറന്നുപറഞ്ഞു ഐശ്വര്യ ലക്ഷ്മി!!

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പൊളി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു സ്ഥാനം നേടാൻ ലക്ഷ്മിക്ക് കഴിഞ്ഞു. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും ബോക്സ്‌ ഓഫീസിൽ ഹിറ്റ് ആവുന്നത് മൂലം ഭാഗ്യ നായിക എന്ന ഒരു ലേബലും ആരാധകർ ഐശ്വര്യക്ക് നൽകി. ടോവിനോ തോമിസനൊപ്പം മായ നദി എന്ന ചിത്രത്തിലെ അപർണ എന്ന വേഷം ഐശ്വര്യ വളരെ മികച്ചതാക്കി. നിരവധി

ആരാധകർ ആണ്‌ അപർണ എന്ന കഥാപാത്രത്തിന് ഉള്ളത്. ഫഹദ് ഫാസിലിനൊപ്പം വരത്തൻ, ആസിഫ് അലിക്കൊപ്പം വിജയ് സൂപ്പറും പൗർണ്ണമിയും, കാളിദാസ് ജയറാമിനൊപ്പം അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്, പ്രിത്വിരാജിനൊപ്പം കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ.. എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിൽ വേഷമിടാൻ ഐശ്വര്യക്ക് സാധിച്ചു. ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. 1.7 മില്യൺ ഫോളോവേഴ്സ് താരത്തിനുണ്ട്.മലയാളത്തിൽ മാത്രമല്ല തമിഴിലും ഐശ്വര്യ തിളങ്ങി. വിശാലിനൊപ്പം ആക്ഷൻ എന്ന ചിത്രത്തിലൂടെ ആണ് ഐശ്വര്യ

തമിഴിലേക്ക് കാലെടുത്തു വച്ചത്. കാർത്തിക്ക് സുബ്ബ രാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം എന്ന ചിത്രമാണ് ഐശ്വര്യയുടെ റിലീസ് ആവാൻ ഉള്ള അടുത്ത തമിഴ് ചിത്രം. ധനുഷ് ആണ് ചിത്രത്തിലെ നായകൻ. മണി രത്‌നം ചിത്രം പൊന്നിയൻ സെൽവത്തിൽ ആണ്‌ ഐശ്വര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, തൃഷ, ജയറാം, വിക്രം പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. താൻ സിനിമയിൽ അഭിനയിക്കുന്നത് തന്നെ അച്ഛനുമമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു പക്ഷേ അവരുടെ ഇഷ്ടം നോക്കാതെയാണ് അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത് എന്ന ഐശ്വര്യലക്ഷ്മി തുറന്നുപറയുകയാണ് ഇപ്പോഴും അച്ഛനും അമ്മയ്ക്കും നീരസമുണ്ട് എന്നും താരം തുറന്നു പറയുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *