തന്റെ പ്രിയപ്പെട്ട കഥാപാത്രം ഏതെന്ന് വെളിപ്പെടുത്തി അസിൻ!! സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് താരം തുറന്നു സംസാരിക്കുന്നു!!

തെന്നിന്ത്യൻ ലോകത്തെ ഒരു സമയത്ത് ഇളക്കിമറിച്ച നായികയായിരുന്നു അസിൻ തോട്ടുങ്കൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറി ബോളിവുഡും കീഴടക്കി ഇന്ത്യ മുഴുവൻ പേര് എടുത്ത താര സുന്ദരിയാണ് അസിൻ. നരേന്ദ്രൻ മകൻ ജയകാന്തൻ വക ശേഷം അസിൻ പിന്നീട് മലയാള സിനിമയിൽ അഭിനയിച്ചിരുന്നില്ല എന്നിട്ടും

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറാൻ അസിന് കഴിഞ്ഞു. അസിൻ തന്റെ വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹര നിമിഷങ്ങൾ സോഷ്യൽ മീഡിയ മുഖേന ആരാധകരെ അറിയിക്കാറുണ്ട്. അസിൻ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രിയപ്പെട്ട കഥാപാത്രത്തെപ്പറ്റി പറഞ്ഞിരിക്കുകയാണ്. സൂര്യയെ നായകനാക്കി എ ആർ മുരുഗദോസ്

സംവിധാനം ചെയ്ത ഗജനിയിൽ അസിൻ ആയിരുന്നു നായിക. കൽപ്പന എന്ന കഥാപാത്രത്തെയായിരുന്നു ആസിൻ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത് തന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം ഇതാണെന്ന് പറഞ്ഞിരിക്കുകയാണ് അസിൻ ഇപ്പോൾ. കൽപ്പനയുടെ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് അസിൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ച് വാചാലയായത്. കൽപ്പന തനിക്ക് വളരെ സ്പെഷ്യൽ ആണെന്നും എല്ലാവരോടും സ്നേഹം ഉണ്ടെന്നും ചിത്രത്തിന്റെ കാസ്റ്റ് ആൻഡ് ക്രൂവിനോടും നന്ദിയും സ്നേഹവും ഉണ്ടെന്ന് അസിൻ കുറിച്ചു, അസിൻ വിവാഹംകഴിച്ചത് രാഹുൽ ശർമ്മയാണ്. മൈക്രോമാക്സ് ഉടമയാണ് രാഹുൽ.

MENU

Leave a Reply

Your email address will not be published. Required fields are marked *