അൽപ്പനേരം പരുന്തുംപാറയുടെ കൈകളിൽ വിശ്രമിക്കാം…

“പരുന്തുംപാറ” പേരിൽ പരുന്ത് വരുന്നുണ്ടെങ്കിലും ശരിക്കുമുള്ള പരുന്തിനെ ഇവിടെ അങ്ങനെ കാണാനൊന്നും പറ്റത്തില്ല… പിന്നെ ഇങ്ങനെ പേര് വരാൻ എന്താണ് കാരണം എന്ന് ആലോചിച്ചാൽ… ആകാശക്കാഴ്ചയിൽ ഇവിടം ഒരു പറക്കാൻ മുതിരുന്ന പരുന്തിനെ പ്രതിഫലിപ്പിക്കുന്നു എന്നതാണ്…. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മലനിരകളാണ് ഇവിടെ… അടുക്കിവെച്ചിരിക്കുന്ന പാറക്കൂട്ടങ്ങക്ക് മീതെ പച്ചപ്പരവതാനി വിരിച്ച ചെടികളും താഴ്‌വരയിലെ നിബിഡ വനവും ഏതൊരു പ്രകൃതി സ്നേഹിയുടെയും കണ്ണിനു കുളിർമയേകുന്നതാണ് കണ്ണിന്റെ കുളിർമ മനസ്സുകൊണ്ടു ഏറ്റുവാങ്ങാമല്ലോ…..


ഇനി ഈ സ്ഥലം എവിടെയാണെന്ന് അല്ലേ.. നമ്മുടെ സ്വന്തം ഇടുക്കി ജില്ലയിൽ പീരുമേട് പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്… പീരുമേട്ടിൽ നിന്ന് കോട്ടയം-കുമളി റോഡിൽ രണ്ട് കിലോമീറ്റർ, അവിടെ നിന്നും വലത്തു തിരിഞ്ഞ് മൂന്നു കിലോമീറ്റർ കൂടി പോയാൽ – നിരന്ന് നിൽക്കുന്ന മലനിരകളിൽ എത്തിക്കഴിഞ്ഞു.. സമുദ്രനിരപ്പിൽ നിന്ന് 4700 അടി മുകളിൽ ആണ് ഇവിടം.. ഒരിക്കൽ എത്തിപ്പെട്ടാൽ പിന്നെ ഇടക്ക് വന്ന് ഒന്ന് റിലാക്സ് ചെയ്യാൻ പറ്റിയ സ്ഥലമാണ് പരുന്തുംപാറ… സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണെങ്കിലും തേക്കടിക്കും മറ്റും പോകുന്നവർ സ്ഥലത്തെക്കുറിച്ച് അറിയാതെ പോകുന്നു…


ഓഫ് റോഡ് ഇഷ്ടപ്പെടുന്നവരും പ്രകൃതിയിൽ കുറച്ചു നേരം സ്വസ്ഥമായി ചിലവഴിക്കാൻ ആഗ്രഹിക്കുന്നവരും സ്ഥിരമായി തിരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ് പരുന്തുംപാറ…കുറെ കാലം മുൻപ് ഈ സ്ഥലം “സംബ്ര കോക്ക” എന്നാണ് അറിയപ്പെട്ടിരുന്നത് … പിന്നീട് ഇവിടത്തുകാർ ഈ പേരുമാറ്റി പരുന്തുംപാറ എന്ന പേര് നൽകുകയായിരുന്നു ….ഇവിടത്തെ മറ്റൊരു പ്രത്യേകത ടാഗോർ പാറ എന്ന് പേരുള്ള ഒരു പാറയുടെ സാന്നിധ്യമാണ്…. സാഹിത്യകാരനായ ടാഗോറിന്റെ മുഖച്ഛായയോട് സാമ്യമുള്ളതാണ് ഈ പാറയ്ക്ക് ഇങ്ങനെ ഒരു പേര് വരാൻ കാരണം…..


പരുന്തുംപാറയെ മരണങ്ങളുടെ താഴ്വര എന്നും പറയപ്പെടുന്നു… കുത്തനെയുള്ള കൊക്കയാണ് ഇതിന് കാരണം.. ഈ കൊക്ക ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്.. നിരവധി കാഴ്ചക്കാരുടെ മുന്നിൽ വെച്ച് രണ്ടുപേരുടെ ആത്മഹത്യ സൂയിസൈഡ് പോയന്റിന് ചുറ്റും വേലി സ്ഥാപിക്കാൻ കാരണമായി…


മലനിരകളെ പൊതിയുന്ന മൂടൽമഞ്ഞ് തുറന്ന് വിട്ട ചെമ്മരിയാട്ടിൻ കൂട്ടത്തെ പോലെ ചിതറി നിൽക്കുന്നു ഈ തണുപ്പും ഈ കാലാവസ്ഥയും മറ്റൊരു നാടിനും അവകാശപ്പെടാവുന്ന ഒന്നല്ല…ഒരിക്കൽ എങ്കിലും ഇവിടം സന്ദർശിക്കേണ്ടതാണ്….

MENU

Comments are closed.