ബീഫ് അച്ചാർ ഉണ്ടാക്കി നോക്കിയിട്ട് ഉണ്ടോ..ഇത് സിംപിൾ ആന്നേ…

ബീഫ് അച്ചാർ ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ :- അരക്കിലോ ബീഫ്, ഇഞ്ചി, വെളുത്തുള്ളി ,അച്ചാർ പൊടി, ചൂടുവെള്ളം, വിനാഗിരി, പഞ്ചസാര ,എണ്ണ, ഉപ്പ് ഇവ ആവശ്യത്തിന് …ഇനി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയും മതിയാകും…
ബീഫ് ചെറിയ കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കി എടുക്കാം.. ഇനി ഇത് വേവിച്ചെടുക്കണം, ആവശ്യമായ വെള്ളം, അൽപം മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവയും ചേർത്ത് വേവിക്കാം..


ഇനി മറ്റൊരു പാൻ അടുപ്പത്ത് വെച്ച് എണ്ണ ചൂടാക്കി വേവിച്ചുവെച്ച ബീഫ് വറുത്തെടുക്കാം…നന്നായി മൊരിഞ്ഞ് വന്നോട്ടെ.. ഇനി ഇതേ പണിലേക്കോ അല്ലങ്കിൽ മറ്റൊരു പാനിലോ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റി എടുക്കാം… ഇതിലേക്ക് ആവശ്യത്തിനുള്ള കറിവേപ്പിലയും ചേർക്കണം.. ഇനി ആവശ്യമായ ഉപ്പും അച്ചാർ പൊടിയും ചേർക്കാം… അച്ചാറ് പൊടി ഒന്ന് മൂത്ത് വന്ന ശേഷം, എടുത്തു വച്ചിരിക്കുന്ന ചൂടുവെള്ളം വെള്ളം ആവശ്യത്തിന് ഒഴിച്ച് കൊടുക്കാം.. ഇതിനെ നല്ലപോലെ

തിളയ്ക്കാൻ അനുവദിക്കുക.. ഇനി അൽപ്പം വിനാഗിരി കൂടി ചേർത്ത് ഒന്നുകൂടെ തിളപ്പിക്കണം.. അവസാനമായി വറുത്തുവെച്ച ഇറച്ചി കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം..ഇത് കുറുകി വരുമ്പോൾ വാങ്ങാവുന്നതാണ് ആണ്…

രുചി ബാലൻസ് ചെയ്യാൻ അൽപ്പം പഞ്ചസാര തൂവി കൊടുക്കാം..

അച്ചാർ ചൂടാറിയതിനു ശേഷം വായുകടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ്…

MENU

Comments are closed.