രുചികരവും ആരോഗ്യപ്രദവുമായ ചെറുപയർ കറി ഉണ്ടാക്കാം

ചെറുപയർ കറി ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ :- ചെറുപയർ ഒരു കപ്പ് , സവാള ഒരു ചെറുത്, തക്കാളി ഒന്ന്, രണ്ട് വറ്റൽ മുളക്, വെളുത്തുള്ളി രണ്ട് മൂന്ന് അല്ലി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ,പിന്നെ ഒരു കഷ്ണം ഇഞ്ചി, വെളിച്ചെണ്ണ കടുക് കറിവേപ്പില എന്നിവ ആവശ്യത്തിന്…


ഒരു കപ്പ് ചെറുപയർ ഒന്നര കപ്പ് വെള്ളത്തിൽ 6 മണിക്കൂർ കുതിർത്ത് എടുക്കുക…ചൂട് വെള്ളത്തിൽ ഇട്ടാൽ പകുതി സമയം മതിയാവും കുതുർന്ന് വരാൻ.. കുതിർത്തെടുത്ത ചെറുപയർ നന്നായി വേവിച്ചെടുക്കണം.. ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക .. അതിനുശേഷം ഉള്ളി ഇട്ടു വഴറ്റണം ഉള്ളി മൂത്ത് വന്നതിനുശേഷം കറിവേപ്പിലയും വറ്റൽ മുളകും ഇട്ടു കൊടുക്കാം… ഇനി

ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇടാം.. അൽപ്പം ഉപ്പും ചേർത്ത് വഴറ്റുക… ഇനി അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ഇട്ട് കൊടുക്കണം.. ഇതിലേക്ക് ഒരു ടീസ് സ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ഇട്ട് കൊടുക്കാം.. നന്നായി ഇളക്കി

മൂത്തുവരുമ്പോൾ വേവിച്ച ചെറുപയറും ആവശ്യത്തിന് ഉപ്പും ചേർത്ത്,കുറിച്ച് വെള്ളം കൂടി ഒഴിച്ച് 5 മിനിറ്റ് തിളപ്പിക്കുക…ഇപ്പോൾ നമ്മുടെ ചെറുപയർ കറി തയ്യാർ ആണ്.. നിങ്ങളും ഉണ്ടാക്കി നോക്കണേ…..

MENU

Comments are closed.