കർണാടക സ്റ്റൈലിൽ ഉഗ്രൻ ചിറോട്ടി തയ്യാറാക്കാം..

ചിറോട്ടി ഉണ്ടാക്കാനായി ആവശ്യമുള്ള സാധനങ്ങൾ: മൈദ, റവ, അൽപം വെണ്ണ, ഒരു നുള്ള് മഞ്ഞൾപൊടി, കുറച്ച് അരിപ്പൊടി, വെള്ളം, ഏലക്ക പഞ്ചസാര എന്നിവ മതിയാകും.. ഇനി എങ്ങനെയാണ് ചിറോട്ടി തയ്യാറാക്കുന്നതെന്ന് നോക്കാം..അതിന് മുന്നേ ഇനിയും എന്താണ് ചീരോട്ടി എന്ന് സംശയമുള്ളവർക്ക് വേണ്ടി പറയാം; കർണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ആഘോഷവേളകളിൽ ഉണ്ടാകാറുള്ള ഒരു മധുരം

ആണ് ഇത്., ഡെസർട്ട് ആയിട്ടാണ് ഇവർ ചിറോട്ടിയെ ഉപയോഗിക്കാറ്…ഇപ്പോ മനസിലായില്ലേ..
ഇനിയൊരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദയും രണ്ട് സ്പൂൺ റവയും അല്പം വെണ്ണയും ചേർത്തു ഇളക്കി യോജിപ്പിക്കാം.. വെണ്ണ ഇല്ലെങ്കിൽ അല്പം നെയ്യ് (ചൂട് ആക്കി ഉരുക്കിയത് 2/3 സ്പൂണ്) ഒഴിച്ചാലും മതി…ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി വിതറി അൽപാൽപമായി വെള്ളം ചേർത്ത് ചപ്പാത്തി മാവിൻറെ പരുവത്തിൽ കുഴച്ചെടുക്കുക.. അൽപസമയം മാവ് സെറ്റ് ആകാൻ ആയി മാറ്റിവയ്ക്കാം,. രണ്ടുമൂന്നു സ്പൂൺ നെയ്യ് ഉരുക്കി ഒരു ബൗളിലേക്ക് ഒഴിക്കാം..

ഇതിലേക്ക് രണ്ട് സ്പൂൺ അരി പൊടിയും ഇട്ട് പേസ്റ്റ് ആക്കി എടുക്കണം.. സെറ്റായി വന്ന മാവിനെ 5 ഉരുളകളാക്കി എടുക്കാം.. ഉരുളകളെ ഒരേ വലുപ്പത്തിൽ പരത്തി എടുക്കാം.. ആദ്യമേ പരത്തിയ ഉരുളയുടെ മുകളിലേക്ക് അരി പൊടിയുടെ പേസ്റ്റ് തേക്കാം..എല്ലാ ഭാഗത്തും നന്നായി തേയ്ക്കാം… ഇതിൻറെ മുകളിലേക്ക് അടുത്ത ചപ്പാത്തി എടുത്ത് വെച്ച ശേഷം അരി മാവു തേക്കാം.. ഇങ്ങനെ എല്ലാ ചപ്പാത്തിയും മുകളിലേക്ക് അടുക്കി അടുക്കി വെച്ച് മാവ് തേക്കണം.. ഇനി ഏതെങ്കിലും ഒരു വശത്തുനിന്ന് ഉള്ളിലേക്ക് ചുരുട്ടി എടുക്കാം…ഇത് നല്ല ടൈറ്റ്

,

ആയിട്ട് ചുരുട്ടി എടുക്കണം..ശേഷം ഇതിനെ അര ഇഞ്ച് കനത്തിൽ വട്ടത്തിൽ മുറിച്ചെടുക്കാം..കത്തിക്ക് നല്ല മൂർച്ച വേണം കേട്ടോ.. ശേഷം ഒന്നുകൂടി പരത്തി കഴിഞ്ഞ് തിളച്ച എണ്ണയിലിട്ട് വറുത്ത കോരാം… ഇതിനു മുകളിലേക്ക് പൊടിച്ചു വെച്ച ഏലക്കയും പഞ്ചസാരയും വിതറാം.. നല്ല ക്രിസ്പി ആയിരിക്കും, ഒരാഴ്ചവരെ അവർ ഇങ്ങനെ തന്നെ കേടുകൂടാതിരിക്കും.. കർണാടക സ്പെഷ്യൽ ആയതുകൊണ്ട് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ…തീർച്ചയായും ഇഷ്ടപ്പെടും…

MENU

Comments are closed.